ഈ ചിത്രത്തിലുണ്ട് സച്ചിനും സ്മിത്തും!; കോലിയെ കാണുന്നില്ലേ? സെവാഗിനോട് ആരാധകര്‍

smith57
SHARE

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യാ–ഓസീസ് പോരിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരാവും രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടുക എന്ന കണക്കുകൂട്ടലുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നതിന് ഇടയില്‍ സ്മിത്തിന്റെ ഒരു ഫോട്ടോയുമായാണ് മുന്‍ താരം വീരേന്ദര്‍ സെവാഗിന്റെ വരവ്. അതാവട്ടെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

സ്മിത്തിന്റെ നിഴലായി എക്കാലത്തേയും മികച്ച താരം എന്ന് കാണിക്കാന്‍ 'GOAT' എന്ന അര്‍ഥത്തില്‍ ആടിന്റെ രൂപം വെച്ചാണ് ഫോട്ടോ. ഇതിന് സച്ചിനൊപ്പം സ്റ്റീവ് സ്മിത്ത് എന്നാണ് െസവാഗ് കുറിച്ചത്. സച്ചിന്‍ ഗോട്ട് എന്ന അര്‍ഥത്തിലായിരുന്നു ഇത്. സച്ചിന്‍ ആരാധകരെ ഇത് സന്തോഷിപ്പിച്ചെങ്കിലും കോലി ആരാധകര്‍ സെവാഗിനോട് യോജിക്കുന്നില്ല. സ്മിത്തിനൊപ്പം കോലി എന്ന കമന്റുകളാണ് നിറയെ. 

MORE IN SPORTS
SHOW MORE