ഇവനെ കണ്ടെത്താന്‍ സഹായിക്കാമോ? മലിംഗയെ ഞെട്ടിച്ച് കുട്ടി ബൗളര്‍

malinga child
SHARE

ബേബി മലിംഗ എന്ന പേരില്‍ ലോകത്തിന്റെ ശ്രദ്ധ പിടിക്കുകയാണ് മതീഷ പതിരാന. ഇതിനിടയില്‍ മറ്റൊരു കുട്ടി മലിംഗയാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. ആ കുട്ടിത്താരത്തെ കണ്ടെത്താന്‍ സഹായം തേടുകയാണ് ലങ്കന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ. 

നിരത്തില്‍ ക്രിക്കറ്റ് കളിക്കുന്ന കുരുന്നുകളുടെ വിഡിയോയാണ് മലിംഗ പങ്കുവെച്ചത്. ഇവിടെ ബൗള്‍ ചെയ്യുന്ന കുട്ടിയാണ് മലിംഗയെ അത്ഭുതപ്പെടുത്തിയത്. ഇവനൊരു വലിയ ഭാവിയുണ്ട്. ഇവനെ കണ്ടെത്താന്‍ ആരെങ്കിലും എന്നെയൊന്ന് സഹായിക്കു. ഇവനെ അറിയാം എങ്കില്‍ എന്നെ അറിയിക്കൂ എന്നാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോയ്ക്കൊപ്പം മലിംഗ കുറിച്ചത്. 

MORE IN INDIA
SHOW MORE