ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സികള്‍ ഇതാ; വിഡിയോ പുറത്ത്

indian jersey
SHARE

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സികള്‍ അവതരിപ്പിച്ച് അഡിഡാസ്. ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള ജഴ്സിയുടെ ഫസ്റ്റ് ലുക്കാണ് വിഡിയോ രൂപത്തില്‍ അഡിഡാസ് പുറത്തുവിട്ടത്. ആഗോള സ്‌പോർട്‌സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്‌പോൺസറായി മാറിയതിന് പിന്നാലെ പുതിയ ജേഴ്സി കാണാനുള്ള ആവേശത്തിലായിരുന്നു ആരാധകർ. 2028 വരെയാണ് ഔദ്യോഗിക കിറ്റ് നിര്‍മ്മാതാക്കളായി അഡിഡാസുമായി ബിസിസിഐ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് 350 കോടി രൂപയോളം മൂല്യമുള്ളതാണ് കരാര്‍ തുക എന്നാണ് റിപ്പോര്‍ട്ട്. 

ഓസ്‌ട്രേലിയക്കെതിരെ ഓവലില്‍ ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയും കൂട്ടരും ഈ പുതിയ ജേഴ്‌സിയിലാണ് ഇറങ്ങുക. സീനിയര്‍ ടീമുകള്‍ക്ക് പുറമെ പുരുഷ, വനിതാ ക്രിക്കറ്റിലെ എല്ലാ പ്രായപരിധിയിലുള്ള ടീമുകളും അഡിഡാസിന്‍റെ കിറ്റാണ് ഇനി ധരിക്കുക. 

“ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കോണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജഴ്സി അവതരിപ്പിക്കുന്നു” എന്ന കുറിപ്പോടെയാണ് വിഡിയോ. അനിമേറ്റഡ് ഡ്രോണുകൾ വഴി മൂന്ന് ജേഴ്സികൾ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഉയരുന്നതാണ് വീഡിയോ. വിഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ ആരാധകര്‍ ഏറ്റെടുത്തു. സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോക്ക് ലഭിക്കുന്നത്.

ടി20 യിൽ കോളറില്ലാത്ത ജഴ്‌സിയണിഞ്ഞാണ് ടീം ഇന്ത്യ കളത്തിലിറങ്ങുക. ഏകദിന കിറ്റിന് കടും നീല നിറവും ടെസ്റ്റ് കിറ്റിന് വെള്ള നിറവുമാണ് നൽകിയിരിക്കുന്നത്. ടെസ്റ്റ് ജേഴ്സിയാണ് ആരാധകർക്ക് കൂടുതലായി ഏറ്റെടുത്തിരിക്കുന്നത്. ജേഴ്സിയിൽ തോളിൽ രണ്ട് നീല വരകളുണ്ട്. നെഞ്ചിൽ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നു, അതിന്റെ ഒരു വശത്ത് അഡിഡാസ് ലോഗോയും മറുവശത്ത് ബിസിസിഐ ലോഗോയും ഉണ്ട്.

Adidas launches new Team India jerseys

MORE IN SPORTS
SHOW MORE