സാക്ഷി ധോണിക്കൊപ്പം വിഘ്നേഷിന്റെ സെല്‍ഫി; വിജയം ആഘോഷിച്ച് വരലക്ഷ്മിയും

iplwb
SHARE

അവസാന പന്തു വരെ ആവേശം നീണ്ട മത്സരത്തിൽ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ തകർത്താണ് ഐപിഎൽ കിരീടം ചെന്നൈ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ പത്താം ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം കിരീടനേട്ടം കൂടിയാണിത്. തങ്ങളുടെ ‘തല’യുടെ മത്സരം കാണാൻ തമിഴ് താരങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. 

‘‘നീണ്ട കാത്തിരിപ്പിന് വിരാമം, എന്തൊരു ഫൈനൽ...ഒരേയൊരു ടീം, ഒരേയൊരു മനുഷ്യൻ...ധോണി...മരിച്ചുപോകുന്നതുപോലെ തോന്നി, പക്ഷേ അവസാനം ഞങ്ങൾ വിജയം കണ്ടു. ജഡേജ നിങ്ങളൊരു റോക്ക്സ്റ്റാർ ആണ്.’’–സ്റ്റേഡിയത്തില്‍ മത്സരം തത്സമയം കണ്ട ശേഷം നടി വരലക്ഷ്മി ശരത്കുമാർ കുറിച്ചു. ഐശ്വര്യ രജനികാന്തിനൊപ്പമാണ് വരലക്ഷ്മി എത്തിയത്.

Sakshi Dhoni,Vignesh sivan and Varalakshmi celebrated IPL victory

MORE IN SPORTS
SHOW MORE