ചെന്നൈക്കൊപ്പം ധോണിയുടെ അവസാന ഐപിഎല്‍? ആരാധകര്‍ ആകാംക്ഷയില്‍

Dhoni
SHARE

കിരീടപ്പോരിനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും എം.എസ്.ധോണിയിലേയ്ക്കാണ്. സിഎസ്കെ താരമായുള്ള ധോണിയുടെ അവസാന ഐപിഎലായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കിരീടവുമായി ക്യാപ്റ്റന്‍ കൂള്‍ മടങ്ങുന്ന ക്ലൈമാക്സിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമേതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, സിഎസ്കെ എന്ന ആരാധകരുടെ സ്വന്തം ചെന്നൈ സൂപ്പര്‍ കിങ്സ്. 14 സീസണുകളില്‍ കളത്തിലിറങ്ങിയ ടീം ഇക്കുറി കളിക്കുന്നത് പത്താം ഫൈനല്‍. കിരീടം നേടിയത് നാലുതവണ. ഹോം ഗ്രൗണ്ടിന്റെ ആനൂകൂല്യത്തില്‍ ജയിച്ചുകയറുന്ന ശീലമൊന്നും ചെന്നൈയ്ക്കില്ല, ചെല്ലുന്നിടമെല്ലാം തന്റെ ഇടമാക്കി മാറ്റുന്നതാണ് ധോനിയുടേയും സംഘത്തിന്റേയും ശീലം. ഈ സീസണില്‍ എല്ലാ ഗ്രൗണ്ടിലും ആരാധകര്‍ ആര്‍പ്പുവിളിച്ചത് ധോനിക്കും സിഎസ്കെയ്ക്കും വേണ്ടിയായിരുന്നു. 

ആരാധകരെ സംബന്ധിച്ച് ഇക്കുറി ചെന്നൈയ്ക്ക് കിരീടം കിട്ടിയേ തീരു. ടീമിന്റെ തല സാക്ഷാല്‍ എം.എസ്.ധോനി വിരമിച്ചേക്കുമെന്ന സൂചനകളുണ്ട്. ഒരു കിരീടം കൊണ്ട് തല്‍ക്കാലം എംഎസ്ഡി വിരമിക്കുന്ന സങ്കടം മറക്കാമെന്നാണ് ആരാധക പ്രതീക്ഷ. ഇനിതൊപ്പം ധോനി വിരമിച്ചാലെന്തെന്ന ചോദ്യവും ചെന്നൈ ആരാധകരെ അലട്ടുന്നുണ്ട്. തലപ്പത്ത് നിന്ന് ധോനി മാറിനിന്ന സീസണിലായിരുന്നു സൂപ്പര്‍ കിങ്സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം. ഫൈനലില്‍ കിരീടം നേടിത്തരാന്‍ ധോനിക്കാകുമെന്ന് വിശ്വസിക്കുകയാണ് ആരാധകര്‍. കളത്തില്‍ എംഎസ്ഡിയൊരുക്കുന്ന മാന്ത്രികതയില്‍ അകമഴിഞ്ഞ് വിശ്വസിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകരും. മൈതാനത്ത് ധോനിക്ക് മാത്രം പറ്റുന്ന അല്‍ഭുതങ്ങള്‍ ഇനിയുമുണ്ടെന്ന് ഈ സീസണ്‍ മാത്രം നോക്കിയാല്‍ നമുക്ക് മനസിലാകും. രോഹിതിനെയും ഹാര്‍ദിക്കിനെയും പുറത്താക്കാനൊരിക്കിയ ഫീല്‍ഡിങ് ടെക്നിക്ക്, കളത്തില്‍ യുവതാരങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജം എന്നിങ്ങനെ ധോനിയെ വേറിട്ടുനിര്‍ത്തുന്ന എത്രയെത്ര ഘടകങ്ങളുണ്ടെന്നോ... മൂന്ന് ലോകകിരീടങ്ങള്‍ ടീം ഇന്ത്യയ്ക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ കൂള്‍ അഞ്ചാം ഐപിഎല്‍ കിരീടവും നേടി ആഘോഷിക്കട്ടെ.

Dhoni's last IPL with Chennai

MORE IN SPORTS
SHOW MORE