'എന്റെ മരണം വ്യാജമായിരുന്നു'; മറഡോണയുടെ അക്കൗണ്ടില്‍ വിചിത്ര പോസ്റ്റുകള്‍

mara
SHARE

അര്‍ജന്റൈന്‍ ഇതിഹാസം മറഡോണയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ മരണം വ്യാജമായിരുന്നു എന്നതുള്‍പ്പെടെയുള്ള വിചിത്ര പോസ്റ്റുകളാണ് താരത്തിന്റെ അക്കൗണ്ടില്‍ നിന്ന് വരുന്നത്. ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബവും സ്ഥിരീകരിച്ചു. 

സ്വര്‍ഗത്തില്‍ കൊക്ക കോള ഇല്ല, പെപ്സി മാത്രം. ലിവ് ലോങ് മെസി. ക്രിസ്റ്റ്യാനോ ***** എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് മറഡോണയുടെ അക്കൗണ്ടില്‍ നിന്ന് വന്നത്. എന്നാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അതില്‍ നിന്നുള്ള പോസ്റ്റുകള്‍ അവഗണിക്കാനുമാണ് കുടുംബം ആരാധകരോട് ആവശ്യപ്പെടുന്നത്. 

അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. വിനിഷ്യസ് ജൂനിയറിന് പിന്തുണ പ്രഖ്യാപിച്ചാണ് ആദ്യ പോസ്റ്റ് എത്തിയത്. പിന്നാലെ, എന്റെ മരണം വ്യാജമായിരുന്നെന്ന് നിങ്ങള്‍ക്കറിയില്ലായിരുന്നോ എന്ന പോസ്റ്റും എത്തി. 

MORE IN SPORTS
SHOW MORE