40 ലക്ഷം പിഴ; കാണികളെ പ്രവേശിപ്പിക്കരുത്; ഒടുവില്‍ വാളെടുത്ത് സ്പാനിഷ് ഫുട്ബോള്‍

viniciusz
SHARE

റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയറിന് നേര്‍ക്കുണ്ടായ വംശിയ അധിക്ഷേപത്തില്‍ ഒടുവില്‍ നടപടിയെടുത്ത് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍. അടുത്ത അഞ്ച് മത്സരങ്ങളില്‍ വലന്‍സിയയുടെ സൗത്ത് സ്റ്റാന്‍ഡിലേക്ക് കാണികളെ പ്രവേശിപ്പിക്കാനാവില്ല. ഒപ്പം 40 ലക്ഷം രൂപ വലന്‍സിയ പിഴയായും അടയ്ക്കണം. 

കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിന് ഇടയിലാണ് വിനിഷ്യസിന് നേര്‍ക്ക് വംശിയ അധിക്ഷേപമുണ്ടായത്. ഇതിനെതിരെ വിനിഷ്യസ് രംഗത്തെത്തിയതോടെ വലിയ പിന്തുണയാണ് താരത്തിന് ഫുട്ബോള്‍ ലോകത്ത് നിന്നും ലഭിച്ചത്. വലെന്‍സിയയുടെ മെസ്റ്റല്ല സ്റ്റേഡിയത്തില്‍ വെച്ച് തന്നെ അധിക്ഷേപിച്ചവരെ വിനിഷ്യസ് ചൂണ്ടിക്കാണിച്ചു. പത്ത് മിനിറ്റോളം മത്സരം തടസപ്പെട്ടു. വലെന്‍സിയ താരങ്ങളുമായും വിനിഷ്യസ് കൊമ്പുകോര്‍ത്തിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടരെ വംശിയാധിക്ഷേപം നേരിടുന്നതോടെ താരം റയല്‍ വിട്ടേക്കും എന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ ബെര്‍ണാബ്യുവില്‍ തന്നെ വിനിഷ്യസ് തുടരും എന്നാണ് മാനേജര്‍ ആന്‍സെലോറ്റി വ്യക്തമാക്കുന്നത്. 

MORE IN SPORTS
SHOW MORE