'ധോനിയെ വെറുക്കുന്നവര്‍ ചെകുത്താന്മാര്‍'; പ്ലേഓഫ് പോരിന് മുന്‍പ് ഹര്‍ദിക്

hardik pandya12
SHARE

ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ പ്ലേഓഫിന് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടുമ്പോള്‍ ധോനിയോ ഹര്‍ദിക്കോ ജയിച്ചുകയറുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ധോനിയും ഹര്‍ദിക്കും തമ്മിലുള്ള ബന്ധം ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. പ്ലേഓഫ് പോരിന് മുന്‍പ് ധോനിയെ കുറിച്ച് പറയുന്ന ഹര്‍ദിക്കിന്റെ വാക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. 

ഒരു ചെകുത്താന് മാത്രമേ ധോനിയോട് വിദ്വേഷം വെച്ചുപുലര്‍ത്താനാവു എന്നാണ് ഹര്‍ദിക് പറയുന്നത്. ധോനിയെ ആരാധിക്കുന്ന ഒരുപാട് പേര്‍ക്കിടയിലെ ഒരാളാണ് ഞാനും. ധോനിയെ വെറുക്കണം എങ്കില്‍ നിങ്ങളൊരു ചെകുത്താനായിരിക്കണം, ഗുജറാത്ത് ടൈറ്റന്‍സ് പങ്കുവെച്ച വിഡിയോയില്‍ ഹര്‍ദിക് പാണ്ഡ്യ പറയുന്നു. 

കഴിഞ്ഞ സീസണില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റന്‍സി നല്‍കിയതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചെന്നൈയുടെ താളം തെറ്റിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ ഋതുരാജും കോണ്‍വേയും രഹാനേയുമെല്ലാം മികവ് കാണിച്ചപ്പോള്‍ കിരീട പ്രതീക്ഷ സജീവമാക്കുകയാണ് ചെന്നൈ. 

ധോനി ഒരു ഗൗരവക്കാരനാണെന്നാണ് പലരും പറയുന്നത്. ഞാന്‍ അദ്ദേഹത്തോട് തമാശകള്‍ പറയും. മഹേന്ദ്ര സിങ് ധോനിയായി ഞാന്‍ അദ്ദേഹത്തെ കാണുന്നില്ല. ഒരുപാട് പോസിറ്റീവ് കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചിട്ടുണ്ട്. അത് അദ്ദേഹത്തോട് സംസാരിച്ചല്ല, അദ്ദേഹത്തെ നോക്കിക്കണ്ടാണ്. എന്നെ സംബന്ധിച്ച് ധോനി എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമാണ്, ഹര്‍ദിക് പറയുന്നു. 

MORE IN SPORTS
SHOW MORE