ഗുജറാത്തിനെ വീഴ്ത്തി; ധോണിയും പിള്ളേരും വീണ്ടും ഐപിഎല്‍ ഫൈനലില്‍

Deepak-Chahar-celebrates-wi
SHARE

ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ ഫൈനലില്‍. 15 റണ്‍സിനാണ് ചെന്നൈയുടെ ജയം. 173 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ചെന്നൈ ഗുജറാത്തിനെ 157 റണ്‍സിന് പുറത്താക്കി. രവീന്ദ്ര ജഡേയും തീക്ഷണയും രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി. തോറ്റെങ്കിലും ഗുജറാത്തിന്് ഫൈനല്‍ യോഗ്യതയ്ക്കായി മല്‍സരിക്കാന്‍ ഇനിയും അവസരമുണ്ട്. മുംൈബ – ലക്നൗ മല്‍സരവിജയികളെ ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ നേരിടും. 

ടോസ് നേടി ആദ്യം ബാറ്റു ചെയ്യുന്നതാണ് ചെന്നൈയുടെ രാശിയെന്ന ചരിത്രം മുന്നിൽ നിൽക്കെ, ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സീസണിൽ ആദ്യം ബാറ്റു ചെയ്ത 8 മത്സരങ്ങളിൽ അഞ്ചിലും ജയിച്ച ധോണിയുടെ ടീം, ഇത്തവണ അത് ഒൻപത് മത്സരങ്ങളിൽ ആറു ജയം എന്നാക്കി മെച്ചപ്പെടുത്തി. ചേസിങ്ങിനോടു പൊതുവെ പ്രിയമുള്ള ഗുജറാത്തിന്, ഇത്തവണ പിഴവും പറ്റി. ഐപിഎലിൽ രണ്ടാമത് ബാറ്റു ചെയ്യുന്ന മത്സരങ്ങളിൽ 82.3 വിജയശതമാനമുണ്ടെന്ന റെക്കോർഡും ചെപ്പോക്കിൽ പാണ്ഡ്യയെയും സംഘത്തെയും തുണച്ചില്ല.

Chennai Super Kings vs Gujarat Titans, Qualifier 1 results

MORE IN SPORTS
SHOW MORE