‘സഞ്ജുവിനെ മാറ്റി ബട്‍ലറെ ക്യാപ്റ്റനാക്കണം; രാജസ്ഥാൻ കളി ജയിക്കും’

sanju-buttler
SHARE

മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജസ്ഥാൻ റോയൽസ് മാറ്റണമെന്ന് ഒരു വിഭാഗം ആരാധകർ. അടുത്ത സീസണിലെങ്കിലും കപ്പ് വേണമെങ്കില്‍ സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി ഇംഗ്ലിഷ് താരം ജോസ് ബട്‍ലറെ ക്യാപ്റ്റൻസി ഏൽപിക്കണമെന്നാണു വാദം. ഇംഗ്ലണ്ടിനായി ട്വന്റി20 ലോകകിരീടം ഉയർത്തിയ ക്യാപ്റ്റൻ ബട്‍ലറെ രാജസ്ഥാൻ ടീമിന്റെ ചുമതലയേൽപിക്കണമെന്നാണ് ആരാധകരിൽ ചിലരുടെ ആവശ്യം. 2023 സീസണില്‍ സഞ്ജുവിന്റെ കീഴില്‍ പ്ലേ ഓഫ് കടക്കാൻ രാജസ്ഥാന്‍ ബുദ്ധിമുട്ടുകയാണ്.

സഞ്ജുവിനേക്കാളും എത്രയോ മികച്ച ക്യാപ്റ്റനാണ് ബട്‍ലറെന്നും ചിലർ വാദിക്കുന്നു. 13 കളികളിൽനിന്ന് ആറു വിജയവും ഏഴു തോൽവികളുമായി പോയിന്റു പട്ടികയിലെ ആറാം സ്ഥാനക്കാരാണ് രാജസ്ഥാൻ. മേയ് 19നാണ് പഞ്ചാബ് കിംഗ്സിനെതിരായ അവസാന മത്സരം. പഞ്ചാബിനെ കീഴടക്കിയാൽ റോയല്‍സിന് 14 പോയിന്റാകും. സഞ്ജു സാംസണു കീഴിലാണ് കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ ഫൈനൽ വരെ മുന്നേറിയത്. ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റു.

ഈ സീസണില്‍ മികച്ച രീതിയിലാണ് രാജസ്ഥാൻ ലീഗ് മത്സരങ്ങൾ തുടങ്ങിയതെങ്കിലും പ്ലേ ഓഫ് ആകുമ്പോഴേക്കും ടീം പിന്തള്ളപ്പെട്ടു. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ബാറ്റിങ്ങിൽ സ്ഥിരത പുലർത്താനും സാധിച്ചില്ല. 13 മത്സരങ്ങളിൽനിന്ന് 360 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ഉയർന്ന സ്കോർ 66. ഈ സീസണിൽ മൂന്ന് അർധ സെഞ്ചറികളാണു താരം നേടിയത്.

Rajasthan Royals fans against Sanju Samson

MORE IN SPORTS
SHOW MORE