'ദയവായി അഭിനന്ദിക്കരുത്; കോലി മാന്‍ഡ്രേക്ക്'; ഗില്ലിനോട് കരുതിയിരിക്കാന്‍ ആരാധകര്‍

kohli4s
SHARE

തകര്‍ത്ത് കളിച്ചിരുന്ന സൂര്യകുമാര്‍ യാദവ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എതിരെ ഏഴ് റണ്‍സിന് പുറത്ത്. രണ്ടക്കം കടക്കാതെ സൂര്യകുമാര്‍ ഇവിടെ പുറത്തായതിന്റെ പഴി കേള്‍ക്കുന്നത് പക്ഷേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയാണ്. കോലി അഭിനന്ദിച്ചതിന് പിന്നാലെയാണ് സൂര്യ മിന്നും ഫോമില്‍ നിന്ന് താഴെ പോയതെന്നാണ് ആരാധകരുടെ പരിഹാസം. മാന്‍ഡ്രേക്ക് കോലി എന്ന പേരില്‍ ട്രോളുകളും നിറഞ്ഞുകഴിഞ്ഞു....

സൂര്യ മാത്രമല്ല, വൃദ്ധിമാന്‍ സാഹ, യശസ്വി ജയ്സ്വാള്‍ എന്നിവരെ അഭിനന്ദിച്ച് കോലിയുടെ വാക്കുകള്‍ വന്നതിന് പിന്നാലെ ഇവരുടെ പ്രകടനങ്ങള്‍ മോശമായി. ഇതോടെയാണ് മാന്‍ഡ്രേക്ക് കോലി എന്ന പേരില്‍ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയത്. ലഖ്നൗവിന് എതിരെ 43 പന്തില്‍ വൃദ്ധിമാന്‍ സാഹ 81 റണ്‍സ് എടുത്തതിന് പിന്നാലെ കോലി അഭിനന്ദനവുമായി എത്തി. 

കൊല്‍ക്കത്തക്കെതിരെ 98 റണ്‍സ് എടുത്ത യശസ്വിയേയും കോലി അഭിനന്ദിച്ചു. ഇതിന് പിന്നാലെ വന്ന കളികളില്‍ ഇരുവരും റണ്‍ ഉയര്‍ത്താനാവാതെ പുറത്തായി. ഇതെല്ലാം യാദൃശ്ചികം മാത്രമാണെങ്കിലും ട്രോളുകള്‍ ഉയരുന്നു. മാത്രമല്ല, ഗില്ലിനെ അഭിനന്ദിച്ചാണ് ഒടുവില്‍ കോലിയുടെ വാക്കുകള്‍ വന്നിരിക്കുന്നത്. അടുത്ത കളിയില്‍ ഗില്‍ മിന്നുമോ എന്നതിലേക്കാണ് ആകാംക്ഷയോടെ ആരാധകരുടെ കാത്തിരിപ്പ്. 

MORE IN SPORTS
SHOW MORE