ഇന്റര്‍ മിലാനും പിന്തുടര്‍ന്നത് അര്‍ജന്റീനയുടെ ലോകകപ്പ് തന്ത്രം; ഹീറോ ലൗതാരോ മാര്‍ട്ടിനസും

lautaro
SHARE

ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അധിക സമയത്തും അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട് ആവേശത്തിലേക്ക് മത്സരം എത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്‍റീനയ്ക്ക് വേണ്ടി അവസാന കിക്ക് എടുത്ത ലൗതാരോ മാര്‍ട്ടിനസ് പന്ത് വലയിലാക്കിയതോടെ കിരീടത്തോട് ആല്‍ബിസെലസ്റ്റുകള്‍ ഒരുപടികൂടി അടുത്തു...ലോക കിരീടം ഉയര്‍ത്തി ആറ് മാസം പിന്നിടുമ്പോഴേക്കും ലൗതാരോ മാര്‍ട്ടിനസ് വീണ്ടും നിര്‍ണായക പ്രകടനവുമായി നിറയുന്നു..ഇത്തവണ ക്ലബ് കുപ്പായത്തില്‍. ചാമ്പ്യന്‍സ് ലീഗ് സെമി രണ്ടാം പാദത്തില്‍ ഇന്റര്‍ മിലാന്‍ ഫൈനലുറപ്പിച്ച് എസി മിലാനെ വീഴ്ത്തിയപ്പോഴും ലൗതാരോ മാര്‍ട്ടിനസ് ഹീറോയായി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് എത്താന്‍ ഇന്ററിനെ പ്രചോദിപ്പിച്ചത് അര്‍ജന്‍റൈന്‍ തന്ത്രം എന്നാണ് ഇന്റര്‍ ക്യാപ്റ്റന്‍ ലൗതാരോ മാര്‍ട്ടിനസ് പറയുന്നത്. 

ഒരുമിച്ച് നില്‍ക്കുന്നതിന്റെ പ്രാധാന്യം എത്രമാത്രം എന്ന് അര്‍ജന്റീനക്കൊപ്പമുള്ള ഖത്തര്‍ ലോകകപ്പിലൂടെയാണ് മനസിലായതെന്നാണ് ലൗതാരോ മാര്‍ട്ടിനസ് പറയുന്നത്. നമ്മള്‍ ജോലി വളരെ നന്നായി ചെയ്തിരിക്കുന്നു. ടീമിന്റെ ഐക്യമാണ് ഏറ്റവും പ്രധാനം. ലോകകപ്പില്‍ അത് ഞാന്‍ കണ്ടു. അതേ പോലെ നമ്മളും കളിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും, എസി മിലാന് എതിരായ മത്സരത്തിന് മുന്‍പ് ലൗതാരോ മാര്‍ട്ടിനസ് ടീം അംഗങ്ങളോട് പറഞ്ഞു. 

ജൂണ്‍ 10ന് ഇസ്താംബുളിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. റയല്‍ അല്ലെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയായിരിക്കും സിരി എ ടീമിന്റെ എതിരാളികള്‍. സെമിയിലെ ആദ്യ പാദത്തില്‍ എത്തിഹാദില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1നാണ് മാഞ്ചസ്റ്റര്‍ സിറ്റിയും റയലും സമനിലയില്‍ പിരിഞ്ഞത്.   

MORE IN SPORTS
SHOW MORE