
വര്‍ത്തമാന ഫുട്ബോള്‍ ഇതിഹാസം, ഇന്ന് ലോറസ് അന്താരാഷ്ട്ര പുരസ്കാരം കൂടി നേടി നില്‍ക്കുന്ന സാക്ഷാല്‍ ലയണല്‍ മെസിയുമായി ബന്ധപ്പെട്ട് വീണ്ടും ക്ലബ് മാറ്റ വാര്‍ത്തകള്‍. ഇപ്പോള്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലുള്ള മെസി ഇനി വരുന്നത് ഏഷ്യയിലേക്ക്. സൗദിയിലേക്ക്.. സൗദി ലീഗിലെ അതികായരായ അല്‍ഹിലാലിലേക്ക് എന്ന് വാര്‍ത്ത. ദിവസങ്ങള്‍ക്ക് മുന്‍പ് മെസിയും കുടുംബവും സൗദിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ക്ലബ് മാറ്റ സൂചനകൂടി വരുന്നത്. അഖിലോക ആരാധകര്‍മുഴുവന്‍ ഇത് കേട്ട് അന്തം വിട്ട് നില്‍ക്കെ.. മറ്റൊരു റിപ്പോര്‍ട്ട് കൂടി ഇപ്പോ പുറത്തുവരുന്നു...ഒരു ക്ലബുമായും മെസി പുതുതായി കരാര്‍ ഒപ്പിട്ടില്ല എന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും മെസിയുടെ അച്ഛനെ ഉദ്ദരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണത്. എന്ത് പ്രതീക്ഷിക്കണം നമ്മള്‍.. എന്തൊക്കെയാണ് നടക്കുന്നത് ?