
മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ലയണല്‍ മെസിക്ക്. രണ്ട് വട്ടം പുരസ്കാരം ലഭിക്കുന്ന ഏക ഫുട്ബോള്‍ താരമായി മെസി. ലോകകിരീടം നേടിയ അര്‍ജന്റീന പോയവര്‍ഷത്തെ മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ടു. ജമൈക്കന്‍ സ്പ്രിന്റന്‍ ഷെല്ലി ആന്‍ ഫ്രേസറാണ് മികച്ച വനിത താരം.
മിന്നിത്തിളങ്ങുന്ന മിശിഹായുടെ പൊന്‍കിരീടത്തിന് തിളക്കം കൂട്ടി കായിക ലോകത്തെ ഒസ്കറും. രണ്ട് ഗ്രാന്‍സ്ലാം കിരീടം നേടിയ റാഫേല്‍ നദാല്‍, ഫോര്‍മുല വണ്‍ ലോകചാംപ്യന്‍ മാക്സ് വെസ്റ്റാപ്പന്‍, കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് പാരിസില്‍ മെസി പുരസ്കാരം ഏറ്റുവാങ്ങിയത്
ഫിഫ ലോകകിരീടം നേടിയ അര്‍ജന്റീന മികച്ച ടീമായി. ലോക അത്്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിലെയും ഡയമണ്ട് ലീഗിലെയും സുവര്‍ണനേട്ടം ഷെല്ലി ആന്‍ ഫ്രേസറെ മികച്ച വനിത താരമാക്കി. കഴിഞ്ഞ വര്‍ഷം നീരജ് ചോപ്ര നേടിയ ബ്രേക്ക് ത്രൂ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് ഇക്കുറി അവകാശിയായത് സ്പാനിഷ് ടെന്നിസ് താരം കാര്‍ലോസ് അല്‍കരാസ്. ഹൃദയാഘാധം അതിജീവിച്ച് കളത്തിലേയ്ക്ക് മടങ്ങിയെത്തിയ ഫുട്ബോള്‍ താരം ക്രിസ്റ്റ്യന്‍ എറിക്സന്‍ തിരിച്ചുവരവിനുള്ള പുരസ്കാരം നേടി.
Lionel Messi won the Laureus Award