സൂര്യകുമാറും ഇഷാനും മിന്നി; പഞ്ചാബിനെ തകര്‍ത്ത് മുംബൈ

ishan-suryakumar-03
SHARE

ഐ.പി.എലില്‍ പഞ്ചാബിനെതിരെ മുംബൈയ്ക്ക് ആറുവിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സെന്ന വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ മുംബൈ മറികടന്നു. മുംബൈയ്ക്കായി ഇഷാന്‍ കിഷന്‍ 75 റണ്‍സും സൂര്യകുമാര്‍ യാദവ് 66 റണ്‍സുമെടുത്തു. രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി. ഐപിഎലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരമായി രോഹിത്. പതിനഞ്ചാം തവണയാണ് പൂജ്യത്തിന് മടങ്ങുന്നത്. പഞ്ചാബിനായി ലിയാം ലിവിങ്സ്റ്റന്‍ 42 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്നു. ജിതേഷ് ശര്‍മ 49 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 53 പന്തില്‍  ‍119 റണ്‍സ് നേടി. 

Mumbai indians beats beats punjab kings

MORE IN SPORTS
SHOW MORE