വമ്പനടിക്കാര്‍ ഉണ്ടായിട്ടും ഗുജറാത്തിന് തോല്‍വി; ഡല്‍ഹിക്ക് ആവേശജയം

ishant-Sharma-celebrates-th
SHARE

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിക്ക് ആവേശജയം. 131 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്തിന് 6 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെ നേടാനായുള്ളൂ. വമ്പനടിക്കാരായ ഹാര്‍ദിക് പാണ്ഡ്യയും രാഹുല്‍ തെവാട്ടിയയും ക്രീസിലുണ്ടായ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. തെവാട്ടിയയുടെ വിക്കറ്റടക്കം നേടിയ ഇഷാന്ത് ശര്‍മയുടെ മികവിലാണ് ഡല്‍ഹി ജയിച്ചുകയറിയത്. ഗുജറാത്തിനായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 59 രണ്‍സെടുമായി പുറത്താവാതെ നിന്നു. നേരത്തെ ആദ്യം ബാറ്റുചെയ്ത ഡല്‍ഹി എട്ടുവിക്കറ്റ് നഷ്ടത്തലാണ് 130 റണ്‍സെടുത്തത്.  23 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ശേഷമാണ് ഡല്‍ഹിയുടെ തിരിച്ചുവരവ്. 51 റണ്‍സ് നേടി അമാന്‍ ഹക്കിം ഖാനാണ് ഡല്‍ഹിയെ കരകയറ്റിയത്. അക്സര്‍ പട്ടേല്‍ 27 റണ്‍സെടുത്തു. മുഹമ്മദ് ഷമി നാലുവിക്കറ്റ് വീഴ്ത്തി. 

Delhi beat Gujarat by 5 runs

MORE IN SPORTS
SHOW MORE