റെക്കോര്‍ഡിട്ട് റൊണാൾഡോയും ഹാരി കെയ്നും‍; താരങ്ങൾ മിന്നിയ യൂറോ കപ്പ് യോഗ്യതാ മൽസരങ്ങള്‍

euroqualifier
SHARE

ഏറ്റവും കൂടുതല്‍ രാജ്യാന്തര ഫുട്ബോള്‍ മല്‍സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡിട്ട് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. സൂപ്പര്‍ താരങ്ങള്‍ തിളങ്ങിയ യൂറോ കപ്പ് യോഗ്യത മല്‍സരങ്ങളില്‍ പോര്‍ച്ചുഗലും ഇംഗ്ലണ്ടും വിജയിച്ചു. ഏറ്റവും കൂടുതല്‍ രാജ്യാന്തര മല്‍സരമെന്ന റെക്കോര്‍ഡ് നേടിയ കളി ഇരട്ടഗോളുകള്‍ നേടി ആഘോഷമാക്കി സി.ആര്‍.7. 196 മല്‍സരങ്ങള്‍ കളിച്ച കുവൈത്തിന്‍റെ ബാദര്‍ അല്‍ മുത്താവയുടെ റെക്കോര്‍ഡാണ് 38കാരന്‍ റൊണാള്‍ഡോ സ്വന്തം പേരിലാക്കിയത്. റൊണാള്‍ഡോയുടെ മികവില്‍ ലിച്ചെന്‍സ്റ്റെനിനെ ഏതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. 

കരിയറിലെ 150ാം പെനല്‍റ്റി, ഗോളാക്കി മാറ്റിയ റൊണാള്‍ഡോയുടെ രാജ്യാന്തര മല്‍സരങ്ങളിലെ ഗോള്‍നേട്ടം 120 ആയി.  ജോവോ കാന്‍സലോ, ബെര്‍നാഡോ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിന്‍റെ മറ്റു ഗോളുകള്‍ നേടിയത്. മറ്റൊ‌രു മല്‍സരത്തില്‍ ഇറ്റലിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ളണ്ട് കീഴടക്കി. നാല്‍പ്പത്തിനാലാം മിനിട്ടില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെ ഇംഗ്ലണ്ടിനായി ഏറ്റവുമധികം ഗോളെന്ന റെക്കോര്‍ഡ് ഹാരി കെയ്ന്‍ സ്വന്തം പേരിലാക്കി.  53 ഗോളുകളെന്ന വെയ്ന്‍ റൂണിയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. എണ്‍പതാം മിനിട്ടില്‍ ലൂക് ഷാ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായെങ്കിലും പത്തുപേരുമായി അവസാന പത്തുമിനിറ്റ് ഇംഗ്ലണ്ട് പിടിച്ചു നിന്നു.

MORE IN SPORTS
SHOW MORE