ആദ്യ നാല് പന്തും 130 കിമീ വേഗതയില്‍ താഴെ; അവസാനം തന്ത്രം മാറ്റി സിറാജ്; ഹെഡിന്റെ ഓഫ് സ്റ്റംപ് ഇളക്കി

siraj kohli
SHARE

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിറാജിന്റെ ആദ്യ ഓവറിലെ ആദ്യ അഞ്ച് ഡെലിവറിയും വന്നത് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ താഴെ. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ സിറാജ് ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനെ ഞെട്ടിച്ചു. 140 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ പന്ത് ഇന്‍സൈഡ് എഡ്ജ് ആയി സ്റ്റംപ് ഇളക്കി. സിയു സെലിബ്രേഷനോടെയായിരുന്നു സിറാജിന്റെ ആദ്യ ഓവറിലെ വിക്കറ്റ് ആഘോഷം. 

ബൗണ്ടറി ലൈനില്‍ നിന്നിരുന്ന വിരാട് കോലിയുടെ സെലിബ്രേഷനില്‍ നിന്നും കമന്ററി ബോക്സിലുണ്ടായ സുനില്‍ ഗാവസ്കറിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ് സിറാജിന്റെ വിക്കറ്റ് വീഴ്ത്തിയ പന്തിന്റെ സ്പെഷ്യാലിറ്റി. 'സിറാജിനെ ഹെഡ് ബൗണ്ടറി പായിച്ച പന്ത് 130 കിലോ മീറ്റര്‍ വേഗതയില്‍ വന്നതാണ്. അതില്‍ സിറാജ് നിരാശനായില്ല. 120, 137, 134,130 എന്നിങ്ങനെയാണ് സിറാജിന്റെ ആദ്യ ഓവറിലെ ആദ്യ നാല് പന്തുകളും കടന്ന് പോയത്. ബൗണ്ടറി വഴങ്ങിയിട്ടും സിറാജ് തന്റെ ശ്രദ്ധ മാറ്റിയില്ല. ആ ഓവറിലെ ഏറ്റവും വേഗമേറിയ പന്ത് വിക്കറ്റ് പിഴുതു', സുനില്‍ ഗാവസ്കര്‍ പറഞ്ഞതിങ്ങനെ. 

10 പന്തില്‍ നിന്ന് 5 റണ്‍സ് മാത്രം എടുത്താണ് ഹെഡ് മടങ്ങിയത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 65 പന്തില്‍ നിന്ന് 81 റണ്‍സ് കണ്ടെത്തി. സ്പിന്നര്‍മാരും പേസര്‍മാരും വിക്കറ്റ് കണ്ടെത്തിയതോടെ ഓസ്ട്രേലിയ 32 ഓവറില്‍ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു. 

Mohammed siraj delivery to get head's wicket

MORE IN SPORTS
SHOW MORE