കളിയുടെ സമയം നീട്ടി റഫറി; 'ചുവപ്പ്' കാര്‍ഡുമായി ഫുട്ബോള്‍ ഫെഡറേഷന്‍

boliviaredcard-17
ചിത്രം: google
SHARE

ക്ലബ് ഫുട്ബോൾ മൽസരം 132 മിനിറ്റായി നീട്ടിയ റഫിക്ക് ചുവപ്പ് കാർഡ് നൽകി ഫുട്ബോൾ ഫെഡറേഷൻ. ബൊളീവിയയിലാണ് സംഭവം. പാമഫ്ലോർ ക്ലബ്ബും ബ്ലൂമിങ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിൽ നിശ്ചിത സമയത്തിന് ശേഷം റഫറി ജൂലിയോ ഗുട്ടിറെസ് നൽകിയത് 42 മിനിറ്റ് ഇൻജറി ടൈം! ഇത് അനുവദിക്കാനാവാത്തതാണെന്ന് വ്യാപക പരാതി ഉയർന്നു. തുടർന്ന് ഫുട്ബോൾ ഫെഡറേഷൻ വിശദീകരണം തേടുകയായിരുന്നു.

മഴ പെയ്തതും മൽസരത്തിനിടയിൽ കളിക്കാർ തമ്മിൽ പ്രശ്നമുണ്ടാക്കിയതുമാണ് സമയം നീളാൻ കാരണമെന്ന് റഫറിയും ഓഫീഷ്യലുകളും വിശദീകരിച്ചു. വിശദീകരണം തള്ളിയ ഫെഡറേഷൻ സസ്പെൻഷൻ വിധിക്കുകയായിരുന്നു. 

Bolivian referes suspended for 132 minute long match

MORE IN SPORTS
SHOW MORE