205 സെക്കൻഡ്; അടിച്ചു കൂട്ടിയത് മൂന്ന് ഗോള്‍; ചരിത്രം കുറിച്ച് ഒർബാന്‍

gift-orban
SHARE

ബൽജിയം ക്ലബ് ഗെന്റിന്റെ ഇരുപതുകാരൻ ഗിഫ്റ്റ് ഒർബാൻ യൂറോപ്യൻ ക്ലബ് ഫുട്ബോളി‍ൽ ഇന്നലെ കുറിച്ചത് അപൂർവ റെക്കോർഡ്. മിനിറ്റുകള്‍ക്കിടയില്‍ അടിച്ചുകൂട്ടിയ മൂന്നു ഗോളുകള്‍ ചെന്നുവീണത് ചരിത്രത്തിലേക്ക്. യൂറോപ്പിലെ മൂന്നാം നിര ക്ലബ് ചാംപ്യൻഷിപ്പായ യുവേഫ കോൺഫറൻസ് ലീഗിൽ തുർക്കി ക്ലബ് ഇസ്തംബുൾ ബസക്സെഹിറിനെതിരെയായിരുന്നു നൈജീരിയക്കാരനായ ഒർബാന്റെ മിന്നൽ പ്രകടനം.

31–ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഒർബാൻ 34–ാം മിനിറ്റിൽ ഹാട്രിക് തികച്ചു. അതിനിടയിൽ പിന്നിട്ട സമയം 205 സെക്കൻഡ് മാത്രം. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ അതിവേഗ ഹാട്രിക്കാണ് ഒർബാൻ പേരിലാക്കിയത്. മത്സരത്തിൽ 4–1നു ജയിച്ച ഗെന്റ് ഇരുപാദങ്ങളിലുമായി 5–2 വിജയത്തോടെ ക്വാർട്ടറിലെത്തി.

നാലു ദിവസത്തിനിടെ ഒർബാന്റെ രണ്ടാം ഹാട്രിക്കാണിത്. കഴിഞ്ഞ ദിവസം ബൽജിയൻ പ്രൊ ലീഗിലെ ഒരു മത്സരത്തിൽ 4 ഗോളുകൾ നേടിയിരുന്നു. നോർവേ ക്ലബ് സ്റ്റാബക്കിൽ നിന്ന് ഗെന്റിലെത്തിയ ശേഷം 9 മത്സരങ്ങളിലായി നേടിയത് 12 ഗോളുകൾ. 

A hat-trick in 3 minutes, a record for Nigerian star Gift Orban

MORE IN SPORTS
SHOW MORE