
ഒരിക്കല്‍ കൂടി ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചതിന്റെ നിരാശയിലാണ് പിഎസ്ജി. കരാര്‍ പുതുക്കാതെ നില്‍ക്കുന്ന മെസി പാരിസ് വിട്ടേക്കുമോയെന്ന ആശങ്കയ്ക്കും ഇതുവരെ പരിഹാരമായിട്ടില്ല. എന്നാല്‍ ഇതിനിടയില്‍ മെസി മൈതാനത്ത് നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ്. യൂറോപ്പിലെ ടോപ് 5 ലീഗിലെ ഏറ്റവും മികച്ച ഡ്രിബ്ലര്‍ എന്ന നേട്ടത്തിലേക്കാണ് മെസി എത്തുന്നത്.
ഈ സീസണില്‍ യൂറോപ്പിലെ ടോപ് 5 ലീഗില്‍ ഏറ്റവും കൂടുതല്‍ ഡ്രിബ്ലിങ് നടത്തിയ താരം മെസിയാണ്. 75 ഡ്രിബിളുകളാണ് മെസിയുടെ കാലില്‍ നിന്ന് വന്നത്. 56 ശതമാനം സക്സസ് റേറ്റ്. റയല്‍ മാഡ്രിഡിന്റെ വിനിഷ്യസ് ജൂനിയറാണ് ഇവിടെ രണ്ടാമതുള്ളത്. 75 ഡ്രിബിളുകള്‍ തന്നെയാണ് ഈ സീസണില്‍ വിനിഷ്യസില്‍ നിന്ന് വന്നത്. എന്നാല്‍ സക്സസ് റേറ്റ് 36.
ബയേണ്‍ ഫുള്‍ബാക്ക് അല്‍ഫോണ്‍സോ ഡാവിസ് ആണ് ഇവിടെ രണ്ടാമതുള്ളത്. 62 ഡ്രിബിളുകള്‍ അല്‍ഫോണ്‍സോ ഡാവിസില്‍ നിന്ന് വന്നപ്പോള്‍ സക്സസ് റേറ്റ് 54ല്‍ എത്തിക്കാന്‍ താരത്തിനാവുന്നു. ഡ്രിബ്ലിങ്ങിലെ നേട്ടം കൂടാതെ അസിസ്റ്റുകളിലും മെസി റെക്കോര്‍ഡിട്ട് കഴിഞ്ഞു. ക്ലബ് ഫുട്ബോളില്‍ 300 അസിസ്റ്റ് ആണ് മെസിയില്‍ നിന്ന് വന്നത്. മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം.
മൂന്ന് മാസത്തിനുള്ളില്‍ പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കും. മെസിക്കായി 1987 കോടി രൂപയുടെ കരാര്‍ സൗദി ക്ലബായ അല്‍ ഹിലാല്‍ മുന്‍പോട്ട് വെച്ചതായാണ് വിവരം. ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ക്കായി മെസിയുടെ പിതാവ് ഹോര്‍ഗെ മെസി റിയാദില്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Messi became the top dribbler in europe's top five league