കായികക്കുതിപ്പിന് കരുത്താകും നാട്ടുക്കൂട്ടങ്ങൾ; മനോരമ സ്പോർട്സ്ക്ലബ് പുരസ്കാരപ്പട്ടികയിൽ 8 ക്ലബ്ബുകൾ

sportsaward
SHARE

മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത് 8 ക്ലബ്ബുകൾ. ഇവയിൽ നിന്നു ഫൈനൽ റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന 3 ക്ലബ്ബുകളെ അടുത്ത ദിവസം പ്രഖ്യാപിക്കും. ആകെ 6 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് 'സ്പോർട്സ് ക്ലബ് 2022' വിജയികളെ കാത്തിരിക്കുന്നത്. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. 

കേരളത്തിന്റെ കായികക്കുതിപ്പിന് ഊർജമേകുന്ന നാട്ടുകൂട്ടങ്ങളെത്തേടിയുള്ള അന്വേഷണം ഇനി 8 ക്ലബ്ബുകളിലേക്ക്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ലഭിച്ച അപേക്ഷകൾ വിലയിരുത്തിയാണ് കഴിഞ്ഞവർഷം മികച്ച പ്രകടനം നടത്തിയ 8 ക്ലബ്ബുകളെ തിരഞ്ഞെടുത്തത്. മലയാള മനോരമ നിയോഗിച്ച വിദഗ്ധ സമിതി ഈ ക്ലബ്ബുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അത്‍‍‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയും കേരള സ്പോർട്സ് കൗൺസിൽ അംഗവുമായ പി.ഐ.ബാബു, സന്തോഷ് ട്രോഫി താരവും പരിശീലകനുമായിരുന്ന ടി.എ.ജാഫർ, മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. നാട്ടിക സ്പോർട്സ് അക്കാദമി, തൃശൂർ....യൂണിയൻ ഹാൻഡ്‌ബോ‍ൾ അക്കാദമി, അന്നനാട് സെന്റ് ജോർജ് വോളിബോൾ ക്ലബ്, വാഴക്കുളം ലോർഡ്സ് ഫുട്ബോൾ അക്കാദമി, കൊച്ചി മഹാത്മ സ്പോർട്സ് അക്കാദമി, കൊട്ടാരക്കര റൂറൽ കോച്ചിങ് സെന്റർ, നെടുവേലി, തിരുവനന്തപുരം പുലരി സ്വിമ്മിങ് ക്ലബ്, വെമ്പായം, തിരുവനന്തപുരം എസ്ബിഎഫ്എ പൂവാർ, തിരുവനന്തപുരം എന്നിവയാണ് മികച്ച ക്ലബാകാന്‍ മല്‍സരിക്കുന്നത്.

MORE IN SPORTS
SHOW MORE