‘ആറാടി’ അശ്വിന്‍; ഓസ്ട്രേലിയ 480ന് പുറത്ത്; പതറാതെ തുടങ്ങി രോഹിത്തും ഗില്ലും

ashwin22
SHARE

ഓസ്ട്രലിയക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സ് എന്ന നിലയില്‍ കളി അവസാനിപ്പിച്ച് ഇന്ത്യ. 480 റണ്‍സിനാണ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്. ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് എത്താന്‍ ഇന്ത്യക്ക് ഇനി മറികടക്കേണ്ടത് 444 റണ്‍സ്. 

422 പന്തുകള്‍ നേരിട്ട് 180 റണ്‍സ് കണ്ടെത്തിയ ഖവാജയാണ് ഓസീസ് ഇന്നിങ്സിന് അടിത്തറയിട്ടത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ഖവാജ–കാമറൂണ്‍ ഗ്രീന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രയാസപ്പെട്ടു. ഈ സഖ്യം പിരിഞ്ഞത് ഓസീസ് സ്കോര്‍ 378ലേക്ക് എത്തിയപ്പോഴും. 

കാമറൂണ്‍ ഗ്രീന്‍ മടങ്ങിയതിന് പിന്നാലെ അലക്സ് കാരിയും മിച്ചല്‍ സ്റ്റാര്‍ക്കും പെട്ടെന്ന് തന്നെ കൂടാരം കയറി. എന്നാല്‍ ലിയോണും മര്‍ഫിയും ചേര്‍ന്ന് ഇന്ത്യയെ അലോസരപ്പെടുത്തി ഓസീസ് സ്കോര്‍ 480ലേക്ക് എത്തിച്ചു. 96 പന്തില്‍ നിന്ന് 34 റണ്‍സ് ആണ് ലിയോണ്‍ നേടിയത്. മര്‍ഫി 61 പന്തില്‍ നിന്ന് 41 റണ്‍സും. 

ആറ് വിക്കറ്റ് പിഴുത അശ്വിനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. എന്നാല്‍ 400നുള്ളില്‍ ഓസീസ് സ്കോര്‍ തളയ്ക്കാന്‍ പാകത്തില്‍ മികവ് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് വന്നില്ല. വിക്കറ്റ് നഷ്ടമില്ലാതെ ഒന്നാം ദിനം അവസാനിപ്പിച്ച ഇന്ത്യക്ക് മൂന്നാം ദിനം മുഴുവന്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞാലാവും മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാനാവുക. മൂന്നാം ദിനവും ബാറ്റേഴ്സിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് തുണയ്ക്കും എന്നത് ഇന്ത്യക്ക് അനുകൂല ഘടകമാണ്.

MORE IN SPORTS
SHOW MORE