ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ്; മല്‍സരം നേരില്‍ കണ്ട് ഇന്ത്യ–ഓസ്ട്രേലിയ പ്രധാനമന്ത്രിമാര്‍

ഇന്ത്യ–ഓസ്ട്രേലിയ നാലാം ടെസ്റ്റ് മല്‍സരം നേരില്‍ കണ്ട് ഇന്ത്യ–ഓസ്ട്രേലിയ പ്രധാനമന്ത്രിമാര്‍. അഹമ്മദാബാദ് സ്റ്റേഡിയത്തിലെത്തിയ നരേന്ദ്ര മോദിയും ആന്തണി ആല്‍ബനീസും കാണികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. ഇരുടീമിന്റെയും ക്യാപ്റ്റന്മാര്‍ക്കൊപ്പം ടീം അംഗങ്ങളെ പരിചയപ്പെട്ടു.  മോദിയുടെ ക്രിക്കറ്റ് കാഴ്ചയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

ഇന്ത്യ–ഓസ്ട്രേലിയ സൗഹൃദത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും എത്തി. സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രിമാര്‍ കാണികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. ടോസിന് മുമ്പായി ഇരുടീമിന്റെയും ക്യാപ്റ്റന്മാര്‍ക്ക് ടെസ്റ്റ് ക്യാപ് നല്‍കി. പിന്നാലെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഓസീസ് താരങ്ങളെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ താരങ്ങളെയും പരിചയപ്പെടുത്തി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിസിസിഐ സെക്രട്ടി ജയ് ഷായും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും ഉപഹാരം നല്‍കി. ഒരു ലക്ഷം കാണികള്‍ക്കിരിക്കാവുന്ന അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെ മോദിയുടെ വരവില്‍ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ആത്മരതിയുടെ ഔന്നത്യമെന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.

Prime Ministers of India and Australia witnessed India–Australia Test