മലയാളികളുടെ 'വണ്ടർ കിഡ്' സഞ്ജു; സുവർണനേട്ടങ്ങളുടെ വർഷം

sanju-samson
SHARE

മലയാളികളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്കൊപ്പം വളർന്ന താരമാണ് സഞ്ജു. 2022 സഞ്ജു എന്ന കളിക്കാരന്റേതു മാത്രമല്ല, ക്യാപ്റ്റന്റെയും കരിയറിലെ സുവർണനേട്ടങ്ങളുടെ വർഷമാണ്. 

സഞ്ജു സാംസൺ എന്നാൽ അന്നും ഇന്നും മലയാളികൾക്ക് ഒരു ‘വണ്ടർ കിഡാ’ണ്. 13–ാം വയസ്സിൽ കേരള അണ്ടർ 16 ടീമിൽ കളിക്കുക, 20–ാം വയസ്സിൽ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനാകുക, 26–ാം വയസ്സിൽ ഒരു ഐപിഎൽ ടീമിന്റെ നായക സ്ഥാനത്തെത്തുക..  രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് രണ്ടാം സീസണിൽ തന്നെ ടീമിനെ ഐപിഎൽ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായി.  

സീസണിൽ 17 മത്സരങ്ങളിൽ നിന്ന് നേടിയത് 458 റൺസ്.  ഐപിഎലിൽ 3500 റൺസ് എന്ന നാഴികക്കല്ല് സഞ്ജു പിന്നിട്ടതു കഴിഞ്ഞ വർഷമാണ്. ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കാനുള്ള അവസരവും 2022ൽ സഞ്ജുവിന് ലഭിച്ചു. 3 മത്സര പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ 120 റൺസുമായി പരമ്പരയിലെ ടോപ് സ്കോറർ സഞ്ജുവായിരുന്നു. ട്വന്റി20 ബാറ്റർ എന്ന ലേബലിൽ നിന്ന് ഏകദിനത്തിൽ വിശ്വസ്തനായ മിഡിൽ ഓർഡർ ബാറ്റർ എന്ന നിലയിലേക്കുള്ള സഞ്ജുവിന്റെ ഉയർച്ചയും 2022ൽ കണ്ടു.

MORE IN SPORTS
SHOW MORE