മനോരമ സ്പോർട്സ് സ്റ്റാർ 2022 : പട്ടികയിൽ എല്‍ദോസ് പോളും

eldho-06
SHARE

മനോരമ സ്പോർട്സ് സ്റ്റാർ 2022 പുരസ്കാരത്തിനായി മല്‍സരിക്കാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കേരളത്തിലേയ്ക്ക് സ്വര്‍ണമെഡലെത്തിച്ച എല്‍ദോസ് പോളുമുണ്ട്. ലോക അത് ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും പോയവര്‍ഷം എല്‍ദോസ് സ്വന്തമാക്കി.

ഒരു മലയാളി അത്‍ലീറ്റിന്റെ സ്വാഭാവിക കായിക വളർച്ചയുടെ റൂട്ട് മാപ്പുകളെല്ലാം തെറ്റിച്ചായിരുന്നു എൽദോസിന്റെ വളർച്ച. മാർ ബേസിൽ, സെന്റ് ജോർജ് സ്കൂളുകളിലെ താരങ്ങളെ മറികടന്ന് എറണാകുളം ജില്ലയിൽ നിന്ന് സംസ്ഥാന സ്കൂൾ കായികമേളയ്ക്കു യോഗ്യത നേടാൻ കൊതിച്ച എൽദോസ് അതിനായി കണ്ടെത്തിയ വഴിയായിരുന്നു മത്സരക്കടുപ്പം കുറഞ്ഞ ട്രിപ്പിൾ ജംപ്.  വിദഗ്ധ പരിശീലനം തുടങ്ങിയതാകട്ടെ കോളജ് കാലഘട്ടത്തിൽ. 2017ൽ ഇന്ത്യൻ നേവിയിൽ സ്പോർട്സ് ക്വോട്ട സിലക്ഷൻ ലഭിച്ചു. രണ്ടുവര്‍ഷത്തിനകം ഇന്ത്യൻ അത്‍ലറ്റിക്സ് ക്യാംപിലെ സ്ഥിരാംഗമായി.  2022ന്റെ തുടക്കം മുതൽ ഉജ്വല പ്രകടനങ്ങളോടെ എൽദോസ് വിസ്മയിപ്പിച്ചു. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം ചാടിപ്പിടിച്ചശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെത്തിയത്.  ബിര്‍മിങ്ങമില്‍ 17.03 മീറ്റര്‍ മറികടന്ന് കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ സ്വര്‍ണം. മികവിനുള്ള അംഗീകാരമായി അർജുന പുരസ്കാരവും എൽദോസിനെ തേടിയെത്തി. 

Athlete Eldhose Paul also in list of manorama sports star 2022

MORE IN SPORTS
SHOW MORE