വനിത പ്രീമിയര്‍ ലീഗില്‍ ആദ്യ ജയമുറപ്പിച്ച് മുംൈബ ഇന്ത്യന്‍സിന്

വനിത പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം മുംൈബ ഇന്ത്യന്‍സിന്.  ഗുജറാത്ത് ജയിന്റ്സിനെ 143  റണ്‍സിന് തകര്‍ത്തു. മുംൈബയുടെ  സെയിക്ക ഇഷാക് 11 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.  ആദ്യമായാണ് ഇന്ത്യ വേദിയായ വനിത ട്വന്റി20 മല്‍സരത്തില്‍ ഇരുനൂറിന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നത്. 

208 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ മുംൈബ ഇന്ത്യന്‍സ് വനിതകള്‍  64 റണ്‍സില്‍ ഗുജറാത്ത് ജയിന്റ്സിനെ എറിഞ്ഞൊതുക്കി. ആദ്യ ഓവറിലെ അവസാന പന്തില്‍ ഹര്‍ലീന്‍ ഡിയോളാണ് മുംബൈയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. നാലുവിക്കറ്റുമായി സ്പിന്നര്‍ സെയിക്ക ഇഷാക്

ക്യാപ്റ്റന്‍ ബെത് മൂണി പരുക്കേറ്റ് പിന്‍മാറിയതും ജയിന്റ്സിന് തിരിച്ചടിയായി. നേറ്റ് സ്കിവറും  അമേലിയ കെറും രണ്ടുവിക്കറ്റ് വീതം നേടി.  ആദ്യം ബാറ്റുചെയ്ത മുംൈബയ്ക്കായി ഹര്‍മന്‍പ്രീത് കൗര്‍ 30 പന്തില്‍ 65 റണ്‍സെടുത്തു. ഓപ്പണര്‍  ഹെയ്്്ലി മാത്യൂസ് 47 റണ്‍സെടുത്തപ്പോള്‍ കെര്‍ 24 പന്തില്‍ 45 റണ്‍സുമായി പുറത്താകെ നിന്ന് സ്കോര്‍ 200 കടത്തി. 

First win for Mumbai Indians in Women's Premier League