ഹൃദയം പിളർത്തിയ ആ ഗോൾ; ചതിച്ചത് ഛേത്രിയോ..?

chethri
SHARE

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം പിളര്‍ത്തിയാണ് സുനില്‍ ഛേത്രി ആ ഗോള്‍ നേടിയത്. ഇതിഹാസതാരമെന്ന് വാഴ്ത്തി തലയില്‍വച്ച് കൊണ്ടുനടന്ന ഞങ്ങള്‍ക്കിട്ട് ഈ പണി ചെയ്യരുതായിരുന്നു ഛേത്രി.. വടക്കന്‍പാട്ടിലെ ചതിയന്‍ ചന്തുവിനെപ്പോലും തോല്‍പ്പിക്കുന്ന ചതി..  തീരാത്ത അമര്‍ഷമാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇപ്പോള്‍ ഛേത്രിയോട്.. ഈ ചതി കണ്ടില്ലെന്ന് നടിച്ച റഫറിയെ തെറിവിളികൊണ്ട് മൂടുകയാണ് സൈബര്‍ ലോകം.. അതാണ് ഒരുവശം.. എന്നാല്‍ പക്ഷഭേദമില്ലാതെ കണ്ടാല്‍ ആ ഗോള്‍ ഫുട്ബോള്‍ നിയമങ്ങള്‍ക്ക് അനുസരിച്ചാണെന്നും അതില്‍ തെറ്റില്ല എന്നുമാണ് മറ്റൊരുവശം.. അപ്പോള്‍, ചതിച്ചത് ഛേത്രിയാണോ? 

MORE IN SPORTS
SHOW MORE