‘സുഹൃത്തുക്കളെ ഇതാണു ക്വിക്ക് ഫ്രീകിക്ക്’; ബ്ലാസ്റ്റേഴ്സിനോട് ബെംഗളൂരു എഫ്സി

benglure-fc
SHARE

ബെംഗളൂരു: സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിനെയും അതിൽ പ്രതിഷേധിച്ച് ടീമിനെ മൈതാനത്തു നിന്നു തിരിച്ചു വിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനൊവിച്ചിന്റെ തീരുമാനത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും ഫുട്ബോൾ ആരാധകർ. ഐഎസ്എൽ സീസണിലുടനീളം കണ്ട മോശം റഫറിയിങ്ങിന്റെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് വിവാദം ചർച്ചകളിൽ നിറഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ട ആശാൻ വുക്കൊമനോവിച്ച് ചെയ്തത് നൂറു ശതമാനം ശരിയായി എന്ന അഭിപ്രായത്തോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ പിന്തുണയുമായെത്തി.

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതുല്യനായ താരമായിട്ടും സുനിൽ ഛേത്രി ഇത്തരമൊരു ഗോൾ നേടിയത് ശരിയായില്ലെന്നും വിമർശനമുയർന്നു. എന്നാൽ താൻ റഫറിയോട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു എന്ന ഛേത്രിയുടെ വാക്കുകൾ പിടിച്ചായി മറുവാദം. ടീമുകളുടെ ട്വിറ്റർ ഹാൻഡിലുകളിലും വാക്‌പോര് നടന്നു.

എപ്പോഴാണു റഫറി വിസിൽ മുഴക്കിയതെന്നും പ്രതിരോധ മതിലിനു ദൂരം അടയാളപ്പെടുത്തിയതെന്നും കണ്ടുപിടിക്കാൻ ഇപ്പോഴും ശ്രമിക്കുകയാണെന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റ്. ബെംഗളൂരു അതിനു മറുപടി നൽകിയത് ഇങ്ങനെ–ഇതിനെ ക്വിക്ക് ഫ്രീകിക്ക് എന്നു പറയും സുഹൃത്തുക്കളേ. മടക്കയാത്ര സുരക്ഷിതമായിരിക്കട്ടെ. അതേസമയം ഒരു മണിക്കൂറിനുള്ളിൽ തന്നെ മത്സരഫലം അംഗീകരിച്ചതായി ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കൗതുകകരമായി

Sunil Chhetri comments on Kerala Blasters walkout during ISL playoff: Still trying to figure it out

MORE IN SPORTS
SHOW MORE