
ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ട് തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തന്‍റെ പങ്കാളി ജോർജി ഹോഡ്ജിനെ ചുംബിച്ചുകൊണ്ടുള്ള ചിത്രമാണ് താരം പങ്കുവച്ചത്. 'എന്നും എന്‍റേത് മാത്രം' എന്ന കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വിവാഹ മോതിരത്തിന്‍റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിഎഎ ബേസിലെ വനിതാ ഫുട്ബോൾ മേധാവിയും ലണ്ടനിലെ എഫ്എ ലൈസൻസുള്ള ഏജന്റുമാണ് ഡാനിയേല വ്യാട്ടിന്‍റെ പങ്കാളി ജോർജി ഹോഡ്ജ്. 31 കാരിയായ ഡാനിയേല വ്യാറ്റ് ഇതുവരെ ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഫെബ്രുവരിയില്‍ നടന്ന പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ തന്നെ ആരും വാങ്ങാത്തതിൽ നിരാശ പരസ്യമാക്കിയും ഡാനിയേല വ്യാട്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ വനിതാ പ്രീമിയർ ലീഗ് കളിക്കാമെന്നു താൻ സ്വപ്നം കണ്ടിരുന്നതായാണ് വ്യാട്ട് ട്വിറ്ററിൽ കുറിച്ചത്. ‘‘ഹൃദയം തകർന്നു, തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും ആശംസകൾ. ക്രിക്കറ്റ് കളിക്കുന്നതിന് ഏറ്റവും മികച്ച ഇടമാണ് ഇന്ത്യ’’ എന്നാണ് വ്യാറ്റ് ട്വിറ്ററിൽ പറഞ്ഞത്.
Danielle Wyatt's wedding announcement