ലാ ലിഗയിൽ 79 ഫൗളുകൾ; വംശിയാധിക്ഷേപങ്ങളും; വിനിഷ്യസിനെ വിടാതെ കളിക്കാരും ആരാധകരും

vinicious jr1
SHARE

സെൽഫ് ഗോളിൽ മയോർക്കയ്ക്ക് മുൻപിൽ റയൽ വീണ കളിയിൽ വിനിഷ്യസ് ജൂനിയറിന് നേരെ വംശിയ അധിക്ഷേപവും. ഗ്രൗണ്ടിൽ മയോർക്ക താരങ്ങളുടെ ഫൗളുകൾ ബ്രസീലിയൻ മുന്നേറ്റനിര താരത്തിനെതിരെ തുടരെ വന്നപ്പോൾ ഗ്യാലറിയിൽ നിന്ന് ആരാധകരും വിനിഷ്യസിനെ ഉന്നം വെച്ചു. 

10 ഫൗളുകളാണ് വിനിഷ്യസ് നേരിട്ടത്. 2013ന് ശേഷം ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഫൗളുകൾക്ക് ഇരയാവുന്ന റയൽ താരവുമായി വിനിഷ്യസ്. എന്നാൽ വിനിഷ്യസിനെ ലക്ഷ്യം വെച്ചല്ല മയോർക്ക താരങ്ങൾ കളിച്ചതെന്നാണ് മയോർക്ക കോച്ചിന്റെ വിശദീകരണം. 

 ഈ സീസണിൽ യൂറോപ്പിലെ ടോപ് 5 ലീഗുകൾ എടുത്താൽ ഏറ്റവും കൂടുതൽ ഫൗളുകൾക്ക് ഈ സീസണിൽ ഇരയായ താരം വിനിഷ്യസ് ആണ്. ലാലിഗയിൽ 79 വട്ടമാണ് വിനിഷ്യസ് ഫൗളിന് ഇരയായത്. നെയ്മറാണ് രണ്ടാമത് നിൽക്കുന്നത്. ലീഗ് വണ്ണിൽ 59 വട്ടമാണ് നെയ്മറിന് നേരെ ഫൗൾ വന്നത്. 

ഗ്യാലറിയിൽ നിന്ന് ലാ ലീഗയിൽ ഇത് മൂന്നാം വട്ടമാണ് വിനിഷ്യസ് ജൂനിയറിന് നേരെ വംശിയ അധിക്ഷേപം ഉണ്ടാവുന്നത്. 2021 നവംബറിൽ ബാഴ്സയ്ക്കെതിരെ നൗകാമ്പിൽ നടന്ന മത്സരത്തിലായിരുന്നു ആദ്യം. 2022ൽ വയ്യാഡോളിഡിന് എതിരായ മത്സരത്തിലും ഇത് ആവർത്തിച്ചു.

Vinicius Jr racially attacked in la liga

MORE IN SPORTS
SHOW MORE