ടെസ്റ്റിൽ വെല്ലുവിളി അശ്വിൻ; അപരനെ ഇറക്കി പരിശീലിക്കാൻ ഓസ്ട്രേലിയ

aswin
SHARE

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഓസ്ട്രേലിയ ആര്‍.അശ്വിനെ നേരിടാനുള്ള പ്രത്യേക പരിശീലനത്തിലാണ്. അശ്വിന് സമാനമായ ബോളിങ് ശൈലിയുള്ള ബറോഡ താരത്തെ ഓസ്ട്രേലിയ ബംഗളൂരുവിലെ പരിശീലന ക്യാംപിലെത്തിച്ചു 

ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഓസ്ട്രേലിയ കനത്തവെല്ലുവിളിയായി കാണുന്നത് ആര്‍.അശ്വിനെയാണ്. ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങുന്നതാണ് അശ്വിന്റെ പതിവ്. ബോളിങ്ങില്‍ അശ്വിനെ നേരിടാന്‍ അശ്വിന്റെ ഡ്യൂപ്ലിക്കേറ്റിനെ തന്നെ ഓസ്ട്രേലിയ എത്തിച്ചിരിക്കുന്നു. ബറോഡ താരം മഹീഷ് പിത്തിയയാണ് അശ്വിന്റേതിന് സമാമായ ബോളിങ് ആക്ഷനുള്ള താരം.  കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ആളൂരിലെ ഗ്രൗണ്ടിലാണ് ഓസ്ട്രേലിയയുടെ നാലുദിവസത്തെ പരിശീലന ക്യാംപ്.  നെറ്റ് ബോളറായി മഹീഷും ഓസീസ് ടീമിനൊപ്പമുണ്ട്. അശ്വിന്‍ ആരാധകനായ 21 വയസുകാരന്‍ മഹീഷ് കഴിഞ്ഞ വര്‍ഷമാണ് ബറോഡയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരേങ്ങേറ്റ= കുറിച്ചത്.  അടുത്ത വ്യാഴാഴ്ച മുതലാണ് നാലുമല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.  ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് നിലയില്‍ ഓസ്ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. പരമ്പര ഫലമെന്തായാലും ഓസ്ട്രേലിയ ഫൈനലുറപ്പിക്കും. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക്  പരമ്പര ജയത്തിനൊപ്പം ശ്രീലങ്ക – ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര ഫലവും നിര്‍ണായകമാണ്.

MORE IN SPORTS
SHOW MORE