ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോറ്റു; സാനിയയുടെ ഗ്രാൻഡ് സ്‍ലാം കരിയറിന് അന്ത്യം

sania-mirza
SHARE

ഗ്രാന്‍സ്‌ലാം കരിയറിന് വികാരനിര്‍ഭരമായി വിടചൊല്ലി സാനിയ മിര്‍സ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് റണ്ണേഴ്സപ്പായിട്ടാണ് സാനിയ മിര്‍‌സ മഹത്തായ ഗ്രാന്‍സ്ലാം കരിയറിന് വിരാമമിട്ടത്. മിക്സഡ് ഡബിള്‍സ് ഫൈനലില്‍ ബ്രസീല്‍ സഖ്യത്തോടാണ് സാനിയ–ബൊപ്പണ്ണ സഖ്യം തോറ്റത്. 

വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഓസ്ട്രേലിയയന്‍ ഓപ്പണിനെത്തിയ സാനിയ മിര്‍സ , രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിള്‍സില്‍ അവിസ്മരണീയ കുതിപ്പാണ് നടത്തിയത്. ഫൈനലില്‍ ബ്രസീലിന്‍റെ ലൂയിസ സ്റ്റെഫാനി–റാഫേ‍ല്‍ മാറ്റോസ് സഖ്യത്തോടാണ് ഇവര്‍ തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്കോര്‍ 6–7,2–6. 2005ല്‍ പതിനെട്ടാം വയസില്‍ ആദ്യ ഗ്രാന്‍സ്ലാം മല്‍സരത്തിനിറങ്ങിയ അതേ വേദിയില്‍ ഗ്രാന്‍സ്ലാം കരിയര്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മല്‍സരശേഷം സാനിയ പറഞ്ഞു. ഈ നിമിഷം  കണ്ണീര്‍ കണ്ടാല്‍ അത് സന്തോഷത്തിന്റേതാണെന്നും ബ്രീസില്‍ താരങ്ങളുടെ ഈ വിജയനിമഷത്തിന്റെ ശോഭ കെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. ടെന്നിസ് കോര്‍ട്ടിലെ ട്രെന്‍ഡ് സെറ്ററായിരുന്ന സാനിയ ഒട്ടേറെക്കാലം ഡബിള്‍സില്‍ ലോക ഒന്നാംനമ്പര്‍ ആയിരുന്നു. പില്‍ക്കാലത്ത് ലോകത്തെ ഒന്നാം നമ്പര്‍ വനിതാ താരങ്ങളായി ബോക്സിങ്ങില്‍ മേരി കോമും ബാഡ്മിന്റനില്‍ സൈന നേവാളും പി.വി.സിന്ധുവും എത്തിയതില്‍ സാനിയയുടെ ഇതിഹാസ പോരാട്ടങ്ങള്‍ പ്രചോദനമായി. 2003മുതല്‍ പ്രഫഷനല്‍ ടെന്നിസ് രംഗത്തേക്ക് എത്തിയ സാനിയ ഓസ്ട്രേലിയന്‍ ഓപ്പണ‍ിലും വിംബിള്‌‍‍ഡണിലും ഫ്രെഞ്ച് ഓപ്പണിലും യുഎസ് ഓപ്പണി്ലുമായി ഡബിള്‍സിലും മികസഡ് ഡബിള്‍സിലും ആറ് കിരീടങ്ങള്‍ നേടി. ഏഷ്്യന്‍ ഗെയിസിലും ആഫ്രോ ഏഷ്യന്‌ ഗെയിംസിലും സ്വര്‍ണം നേടിയ സാനിയ കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ വനിത ടെന്നിസിന് ലോകരാജ്യങ്ങളുടെ ഇടയില്‍ സ്ഥാനം നേടിക്കൊടുത്ത ഇതിഹാസത്തിന് കായിക ഇന്ത്യയുടെ പ്രണാമം. 

MORE IN SPORTS
SHOW MORE