ഐ.സി.സി ഏകദിന ബോളിങ് ഒന്നാം റാങ്കിൽ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്

Siraj
SHARE

ഐ.സി.സി ഏകദിന ബോളിങ് റാങ്കില്‍ ഒന്നാമതെത്തി ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. 729 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്. ശ്രീലങ്കയ്ക്കെതിരെയും ന്യൂസീലന്‍ഡിനെതിരെയുമുള്ള മികച്ച പ്രകടനമാണ് താരത്തെ ഒന്നാമതെത്തിച്ചത്.

വിമര്‍ശിച്ചവര്‍ക്കും  പരിഹസിച്ചവര്‍ക്കും ഇനി വിശ്രമിക്കാം കാരണം നിങ്ങള്‍ക്കുള്ള മറുപടി മുഹമ്മദ് സിറാജ് നല്‍കികഴിഞ്ഞു. സമീപ കാലത്തെ മികച്ച പ്രകടനങ്ങളിലൂടെ ഐ.സി.സി ഏകദിന ബോളിങ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് സിറാജ്. പരിക്കേറ്റ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബൂംമ്രയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായത് സിറാജാണ്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഒമ്പത് വിക്കറ്റുകളും, കീവിസിനെതിരെ അഞ്ച് വിക്കറ്റുകളുമാണ് താരം വീഴ്ത്തിയത്. 

2022 ജനുവരിയില്‍ റാങ്കിങില്‍ 279 ാം സ്ഥാനത്തായിരുന്ന സിറാജ്  15 മല്‍സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍ നേടി.  ഡിസംബറില്‍ 18ാം സ്ഥാനത്തേക്ക് മുന്നേറി. പോയവര്‍ഷത്തെ ഐസിസി ഏകദിന ടീമില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് താരം ഒന്നാമതെത്തിയത്. 729 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്. 727 പോയിന്റുമായി ഓസ്ട്രേലിയന്‍ താരം ജോഷ് ഹെയ്സല്‍വുഡ് രണ്ടാമതെത്തി. ഏകദിന ബോളര്‍മാരില്‍ ഇന്ത്യന്‍ ബോളര്‍ മുഹമ്മദ് ഷമി 11 സ്ഥാനം മെച്ചപ്പെടുത്തി 32–ാം സ്ഥാനത്തെത്തി.

Indian player Mohammad Siraj ranked first in ICC ODI bowling

MORE IN SPORTS
SHOW MORE