ഇനി എംബാപ്പയുടെയും ഹാളന്റിനെയും നാളുകൾ; പിഎസ്ജിയില്‍ തുടരുന്ന ഗോൾവേട്ട

mbappehaaland
SHARE

കിലിയന്‍ എംബാപ്പയുടെയും എര്‍ലിങ് ഹാളന്റിനെയും നാളുകളാണ് ഇനി ഫുട്ബോളില്‍ എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഗോള്‍വേട്ട തുടര്‍ന്ന് യുവതാരങ്ങള്‍. പ്രീമിയര്‍ ലീഗില്‍ ഹാളന്റ് ഹാട്രിക് നേടിയപ്പോള്‍ അഞ്ചുഗോളുകള്‍ നേടിയാണ് എംബാപ്പെയുടെ മറുപടി. അഞ്ചുഗോളുകള്‍ കൂടി നേടിയാല്‍ എംബാപ്പെയ്ക്ക് പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോററാകാം.

പിഎസ്ജിയില്‍ ചരിത്രംകുറിച്ച് കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് ക്ലബിനായി ഒരു പ്രഫഷണല്‍ മല്‍സരത്തില്‍ അഞ്ചുഗോളുകള്‍ നേടുന്ന ആദ്യതാരമായി  എംബാപ്പെ. ആറാം ഡിവിഷനില്‍ കളിക്കുന്ന പേസ് ഡി കാസല്‍ ടീമിനെ ഫ്രഞ്ച് കപ്പില്‍  എതിരില്ലാത്ത ഏഴുഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തുവിട്ടത്. 29ാം മിനിറ്റില്‍ എംബാപ്പെയാണ് ഗോള്‍വേട്ട തുടങ്ങിയത്. രണ്ടുമിനിറ്റിനകും നെയ്മാറും സ്കോര്‍ ചെയ്തു. 

ലയണല്‍ മെസി പുറത്തിരുന്ന മല്‍സരത്തില്‍ എംബാപ്പയും നെയമാറു 90 മിനിറ്റും കളത്തിലുണ്ടായിരുന്നു. സീസണില്‍ എംബാപ്പെയുടെ ഗോള്‍നേട്ടം 23 ആയി. 196 ഗോളുകളാണ് പിഎസ്ജിയ്ക്കായി എംബാപ്പെയുടെ സമ്പാദ്യം. അഞ്ചുഗോളുകള്‍ കൂടി നേടിയാല്‍ എഡിന്‍സന്‍ കവാനിയുടെ 200 ഗോളുകളെന്ന ക്ലബ് റെക്കോര്‍ഡ് മറികടക്കാം.  

MORE IN SPORTS
SHOW MORE