സച്ചിനോ, കോലിയോ? ശുഭ്​മൻ ഗില്ലിന്റെ മറുപടി ഇങ്ങനെ

sachinkohligill-25
SHARE

തകർപ്പൻ ഫോമിലാണ് ശുഭ്​മൻ ഗിൽ. പാഞ്ഞും പറന്നുമെത്തുന്ന ബോളുകളെ കൂളായി നേരിടുന്ന ഗില്ലിനെ കുഴപ്പിക്കാൻ സച്ചിനോ കോലിയോ ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യമാണ് ഒരു അഭിമുഖത്തിൽ ഉയർന്നത്. അച്ഛൻ വലിയ സച്ചിൻ ആരാധകനായിരുന്നുവെന്നും ആ ആഗ്രഹമാണ് തന്നെ ക്രിക്കറ്റിലേക്ക് തിരിച്ച് വിട്ടതെന്നും പറഞ്ഞ ഗിൽ, താരമെന്ന നിലയിൽ തന്നെ സ്വാധീനിച്ചത് വിരാട് കോലിയെന്നാണ് മറുപടി നൽകിയത്. 

സച്ചിൻ കളി അവസാനിപ്പിക്കുമ്പോൾ ക്രിക്കറ്റെന്തെന്ന് പൂർണമായി മനസിലാക്കാൻ ഉള്ള പ്രായം തനിക്ക് ആയിരുന്നില്ലെന്നും അതിന് ശേഷമാണ് ഗൗരവമായി ക്രിക്കറ്റിനെ സമീപിക്കാൻ തുടങ്ങിയതെന്നും ഗിൽ പറയുന്നു. അതുകൊണ്ട് തന്നെ ഒരു ബാറ്റ്സ്​മാൻ എന്ന നിലയിൽ തന്നെ സ്വാധീനിച്ചത് വിരാട് കോലി ആണെന്നും ഗിൽ വ്യക്തമാക്കി. ശ്രീലങ്കയ്ക്കും ന്യൂസീലൻഡിനുമെതിരെ മിന്നുന്ന പ്രകടനമാണ് ഗിൽ കാഴ്ച വച്ചത്. ഒരു ഏകദിന പരമ്പരയിൽ ഏറ്റവുമധികം റൺസെന്ന ബാബർ അസമിന്റെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ഗില്‍. 

I've learned a lot from him as a batter; Gill on Kohli

MORE IN SPORTS
SHOW MORE