ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റനിൽ വിറ്റിഡ്സാനും ആന്‍ സി യങ്ങിനും കിരീടം

indiaopenwb
SHARE

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റന്‍ കിരീടം തായ്‍ലന്‍‍ഡിന്റെ കുല്‍ലാവുത്ത്  വിറ്റിഡ്സാന്്.  വിക്ടര്‍ അക്സല്‍സനെ മൂന്നുഗെയിം പോരിലാണ് വിറ്റിഡ്സാന്‍ തോല്‍പിച്ചത്.  വനിത വിഭാഗത്തില്‍ ആന്‍ സി യങ്ങാണ് ചാംപ്യന്‍ ലോകച്യാംപ്യനെ കീഴടക്കി തായ്്ലന്‍ഡ് താരത്തിന്റെ ആദ്യ വേള്‍ഡ് സീരീസ് ടൂര്‍ണമെന്റ് കിരീടനേട്ടം. രണ്ടാം ഗെയിമില്‍ മാത്രമൊതുങ്ങി അക്സല്‍സന്റെ ആധിപത്യം. 

വനിത വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം  ജപ്പാന്റെ അകാനെ യാമഗുച്ചിയെ തോല്‍പിച്ചാണ് ആന്‍ സി യങ്ങ് ഇന്ത്യ ഓപ്പണ്‍ വിജയിക്കുന്ന ആദ്യ കൊറിയന്‍ താരമായത്. പുരുഷ വിഭാഗം ഡബിള്‍സില്‍ 11ാം സീഡായ ലിയാങ് – വാങ് സഖ്യം തുടര്‍ച്ചയായ രണ്ടാം വേള്‍ഡ് ടൂര്‍ കിരീടം നേടി. മലേഷ്യയുടെ മൂന്നാം സീഡായ ആരണ്‍ – സോഹ് വൂയി ഇക്ക് സഖ്യത്തെ മറികടന്നു. മിക്സഡ് ഡബിള്‍സിലും വനിത ഡബിള്‍സിലും  ജപ്പാനീസ് താരങ്ങള്‍ക്കാണ് കിരീടം . 

India-open-Badminton-championship

MORE IN SPORTS
SHOW MORE