ആഷസ് പരമ്പര; സ്റ്റീവ് സ്മിത് കൗണ്ടി ചാംപ്യന്‍ഷിപ്പിലേയ്ക്ക്

Smith
SHARE

ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ സ്റ്റീവ് സ്മിത് ഇംഗ്ലണ്ടിലെ കൗണ്ടി ചാംപ്യന്‍ഷിപ്പിലേയ്ക്ക്. ഇംഗ്ലീഷ് ആരാധകരുടെ എതിര്‍പ്പിനിടെ സസക്സുമായാണ് സ്മിത് കരാറിലെത്തിയത്. സ്മിത്തിന്റെ വരവ് ഓസ്ട്രേലിയയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 

ബെന്‍ സ്റ്റോക്സ് നായകനായശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ വിജയക്കുതിപ്പ് നടത്തുന്ന ഇംഗ്ലണ്ടിനെ നേരിടാന്‍ കൗണ്ടി ചാംപ്യന്‍ഷിപ്പ് കളിച്ച് സ്റ്റീവ് സ്മിത്തിന്റെ തയ്യാറെടുപ്പ്. ഇംഗ്ലണ്ട് വേദിയാകുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഓസ്ട്രേലിയ ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. നിലവില്‍ ഒന്നാം സ്ഥാനത്താണ് ഓസീസ്. മൂന്നുമല്‍സരങ്ങള്‍ക്കുവേണ്ടി മാത്രാണ് സസക്സുമായി സ്റ്റീവ് സ്മിത് കരാറിലെത്തിയിരിക്കുന്നത്. വോസ്റ്റര്‍ഷയര്‍, ലെസ്റ്റര്‍ഷയര്‍,ഗ്ലാമോര്‍ഗന്‍ ടീമുകള്‍ക്കെതിരെ സ്മിത് കളിക്കും. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണ് സസക്സിന്റെ മറ്റൊരു വിദേശതാരം. 

2019ലാണ് ഓസ്ട്രേലിയ അവസാനമായി ഇംഗ്ലണ്ടില്‍ ആഷസ് കളിച്ചത്. ഏഴ് ഇന്നിങ്സില്‍ നിന്ന് 774 റണ്‍സാണ് സ്മിത് അടിച്ചുകൂട്ടിയത്. സ്മിത്തിന് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ഒരുക്കിയതില്‍ ഇംഗ്ലണ്ട് ആരാധകര്‍ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്നു. കൗണ്ടി ക്രിക്കറ്റില്‍ സ്മിത് കളിച്ചതുകൊണ്ട് ആഷസ് ഫലത്തില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്നും ഓസ്ട്രേലിയയുടെ സാധ്യത വര്‍ധിപ്പിക്കില്ലെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

Ashes series; Steve Smith to play County cricket to prepare for Ashes

MORE IN SPORTS
SHOW MORE