ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്; മൂന്നാം റൗണ്ടില്‍ മെദ്‌വദെവ് പുറത്ത്

SHARE
tennis

റഷ്യന്‍ താരം ഡനില്‍ മെദ്‌വദെവ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്ത്. അമേരിക്കയുടെ സെബാസ്റ്റ്യന്‍ കോര്‍ഡയാണ് മെദ്‌വദെവിനെ അട്ടിമറിച്ചത്. സ്റ്റെഫാനോസ് സിസിപാസ്, വനിത വിഭാഗത്തിലെ ഒന്നാം സീഡ് ഇഗ ഷ്വാംതെക് എന്നിവര്‍ പ്രീക്വീര്‍ട്ടറിലെത്തി. അമേരിക്കന്‍ യുവതാരം സെബാസ്റ്റ്യന്‍ കോര്‍ഡയ്ക്കുമുന്നില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദ്‌വദെവ് കീഴടങ്ങിയത്. ആദ്യ സെറ്റും മൂന്നാം സെറ്റും 22കാരന്‍ കോര്‍ഡ സ്വന്തമാക്കിയത് ടൈബ്രേക്കര്‍ കടന്ന്. 

വനിത വിഭാഗത്തിലെ അമേരിക്കന്‍ പോരില്‍ ബെര്‍നാഡാ പെരെയയെ 18 വയസുകാരി കോക്കോ ഗോഫ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് പ്രീക്വീര്‍ട്ടര്‍ ഉറപ്പിച്ചത്. ഒന്നാം സീഡ് ഇഗ ഷ്വാംതെക്ക്  സ്പെയിനിന്റെ ക്രിസ്റ്റീന ബുഷ്കയെ  6–0,6–1 എന്ന സ്കോറില്‍ തകര്‍ത്തു. റാഫേല്‍ നദാലിനെ അട്ടിമറിച്ച അമേരിക്കയുടെ മക്കെന്‍സി മക്്ഡൊണാള്‍ഡ് മൂന്നാം റൗണ്ടില്‍ തോറ്റു. ജപ്പാന്റെ യോഷിഹിറ്റോ നിഷിയോകയാണ് മക്ഡൊണാള്‍ഡിനെ തോല്‍പിച്ചത്. കാനഡയുടെ ഫീലിക്സ് ഓജെ ആലിയസം, ഗ്രീസിന്റെ സ്റ്റെഫാനോസ് സിസിപാസ്, റഷ്യയുടെ കാരന്‍ കച്ചനോവ് എന്നിവര്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. അമേരിക്കന്‍ താരം ഫ്രാന്‍സിസ് ടിയാഫൊയെയാണ് കച്ചനോവ് കീഴടക്കിയത്.

MORE IN SPORTS
SHOW MORE