യുവതിക്കെതിരെ ലൈംഗികാതിക്രമം, ഡാനി ആല്‍വസിനെ പിടികൂടി പൊലീസ്, കുരുക്ക്

DANI-ALVES
SHARE

ലൈംഗികാതിക്രമ കേസില്‍ ബ്രസീല്‍ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ ഡാനി ആല്‍വസ് പിടിയില്‍. യുവതിയു‌ടെ പരാതിയില്‍ സ്‌പാനിഷ് പൊലീസാണ് ഡാനിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ ബാഴ്‌സിലോണയിലെ നിശാക്ലബില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ സ്‌പാനിഷ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി.

ലോകകപ്പിന് പിന്നാലെ അവധി ആഘോഷത്തിനാണ് താരം ബാഴ്‌ലസിലോണയിലെത്തിയിരുന്നത്. ഡിസംബര്‍ 30, 31 തിയതികളില്‍ നിശാക്ലബില്‍ വച്ച് താരം തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. താരത്തിനെതിരെ ജനുവരി 2 ന് കറ്റാലന്‍ പൊലീസിലാണ് യുവതി പരാതി നല്‍കിയിരുന്നത്. വിഷയത്തില്‍  കോടതി ഇടപെടുകയും ചെയ്‌തതോടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡി നടപടിയുമായി മുന്നോ‌ട്ട് വരികയായിരുന്നെന്ന് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍‌‌ട്ട് ചെയ്‌തു. 

ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ ടീമിലെ ഏറ്റവും പ്രായം കൂ‌ടിയ താരമായിരുന്നു 39 കാരനായ ഡാനി ആല്‍വസ്. കാമറൂണിനെതിരായ മത്സരത്തില്‍ ടീമിന്റെ ക്യാപ്റ്റനും ഡാനിയായിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച താരം യുവതി ആരാണെന്നറിയില്ലെന്നും താന്‍ ആരെയും ആക്രമിച്ചിട്ടില്ല എന്നും പറഞ്ഞതായി സ്‌പാനിഷ് മാധ്യമമായ ആന്റിന 3 റിപ്പോര്‍ട്ട് ചെയ്‌തു.

MORE IN SPORTS
SHOW MORE