ഹാട്രിക് സിക്‌സിലൂടെ ഡബിള്‍ സെഞ്ചറി; റെക്കോർഡുകൾ തകർത്ത് ശുഭ്മൻ ഗിൽ

gill-double-century
SHARE

ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞതാരമായി 23 വയസുകാരന്‍ ശുഭ്മാന്‍ ഗില്‍.  സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെയും വിരാട് കോലിയുടെയും പേരിലുള്ള റെക്കോര്‍ഡുകളും ഹൈദരാബാദിലെ അത്യുജ്വല പ്രകടനത്തിലൂടെ ശുഭ്മാന്‍ ഗില്‍ പഴങ്കഥയാക്കി. 

സച്ചിന്‍റെ റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ട് കോലി മുന്നേറുമ്പോള്‍ സച്ചിനെയും കോലിയെയും മറികടന്ന് ഹൈദരാബാദില്‍ ശുഭ്മാന്‍ ഗില്ലിന്റെ വണ്‍ മാന്‍ ഷോ. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പേരിലുള്ള ന്യൂസീലന്‍ഡിനെതിരായ ഉയര്‍ന്ന സ്കോറിന്റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. 1999ല്‍ ഹൈദരാബാദില്‍ സച്ചിന്‍ പുറത്താകാതെ നേടിയ 186 റണ്‍സായിരുന്നു ഇതുവരെ കിവീസിനെതിരെ പിറന്ന ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. അതിവേഗം ആയിരം റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഗില്‍ സ്വന്തമാക്കി. വേണ്ടിവന്നത് വെറും 19 ഇന്നിങ്സുകള്‍. 

ഒരു ഇരട്ടസെഞ്ചുറിയും രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഈ 23കാരന് സ്വന്തം. 24 ഇന്നിങ്സില്‍ നിന്ന് ആയിരം റണ്‍സ് തികച്ച വിരാട് കോലിയുടെയും ശിഖര്‍ ധവാന്റെയും പേരിലുള്ള റെക്കോര്‍ഡാണ് പഴങ്കഥയായത്.  ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗം ആയിരം റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമാണ്  ഗില്‍. 

Shubman Gill Hits Double Century With 3 Back-To-Back Sixes, Creates Record

MORE IN SPORTS
SHOW MORE