ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്ന് പുറത്തായി റഫേല്‍ നദാല്‍

Rafael Nadal
SHARE

നിലവിലെ ടെന്നിസ് ചാംപ്യന്‍ റഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്ന് പുറത്ത്. 65ാം റാങ്കുകാരനായ മക്കെന്‍സി മക്ഡൊണാള്‍ഡിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോറ്റത്. പരുക്കുമൂലം ചികില്‍സ തേടിയ നദാല്‍ കണ്ണീരോടെയാണ് കളം വിട്ടിറങ്ങിയത്. 

കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ ആറിലും തോറ്റാണ് 36കാരനായ റഫേല്‍ നദാല്‍ മെല്‍ബണിലെത്തിയത്. രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത മക്ഡൊണാള്‍ഡിന് മുന്നില്‍ തുടക്കം മുതല്‍ പതറി. രണ്ടാം സെറ്റില്‍ 3–5ന് പിന്നില്‍ നില്‍ക്കുമ്പോള്‍ നദാല്‍ ചികില്‍സതേടി. 4–6, 4–6, 5–7 എന്ന സ്കോറിനാണ് ചാംപ്യന്റെ  വീഴ്ച. സെര്‍വുകള്‍ക്കും ഗ്രൗണ്ട് സ്ട്രോക്കുകള്‍ക്കും പതിവ് കരുത്തും കൃത്യതയുമുണ്ടായിരുന്നില്ല. 

22 ഗ്രാന്‍ഡ്സ്ലാം നേടിയ നദാല്‍ നിറകണ്ണുകളോടെയാണ് കളം വിട്ടത്. ഗ്യാലറിയില്‍ ഭാര്യ മരിയയും സങ്കടം ഉള്ളിലൊതുക്കാന്‍ പാടുപെട്ടു. തോല്‍വിയോടെ നദാല്‍ റാങ്കിങ്ങില്‍ ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Ailing defending champion Rafael Nadal bows out of Australian Open

MORE IN SPORTS
SHOW MORE