മെസ്സി– ക്രിസ്റ്റ്യാനോ നേര്‍ക്കുനേര്‍, മറുപടി നല്‍കാന്‍ കാത്ത് സിആര്‍ 7

messi-cr7
SHARE

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ – ലയണല്‍ മെസി പോരാട്ടത്തിനൊരുങ്ങി റിയാദ്. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ക്രിസ്റ്റ്യാനൊയുടെ ഓള്‍ സ്റ്റാര്‍ ഇലവനും പിഎസ്ജിയും നേര്‍ക്കുനേരെത്തുന്ന പോരാട്ടം.

അറേബ്യന്‍ മൈതാനത്ത് ഓള്‍ സ്റ്റാര്‍ ഇലവനെ നയിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. എതിരാളികളായി ലയണല്‍ െമസയും കിലിയന്‍ എംബാപ്പെയും നെയ്മാറും ക്രിസ്റ്റ്യാനോയുടെ പഴയ സഹതാരം സെര്‍ജിയോ റാമോസും. ലോകകപ്പില്‍ അര്‍ജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ച മല്‍സരത്തില്‍ ഗോള്‍ നേടിയ സലെം അല്‍ ദവ്്സാരിയും സൗദി ടീമംഗമായിരുന്ന സൗദ് അബ്ദുല്‍ഹമീദും ക്രിസ്റ്റ്യാനൊയ്ക്കൊപ്പം ഓള്‍ സ്റ്റാര്‍ ഇലവനിലുണ്ടാകും.  സൗദി ലീഗിലെ അല്‍ നസര്‍ – അല്‍ ഹിലാല്‍ ക്ലബുകളിലെ താരങ്ങളുള്‍പ്പെടുന്നതാണ് ഓള്‍ സ്റ്റാര്‍ ഇലവന്‍.  മൂന്നുവര്‍ഷത്തിന് ശേഷമാണ് ക്രിസ്റ്റ്യാനൊയും മെസിയും നേര്‍ക്കുനേര്‍ വരുന്നത്.  സൗഹൃദമല്‍സരം മാത്രമാണെങ്കിലും 88 കോടി രൂപയോളമാണ് പിഎസ്ജിയ്ക്ക് ലഭിക്കുക.  കിങ് ഫഹ്ദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം കാണാന്‍ 20 ലക്ഷം ആരാധകരാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റിന് ശ്രമിച്ചത്. മെസിയെയും റൊണാള്‍ഡോയെയും നേരില്‍കണ്ട് സംസാരിക്കാന്‍ അവസരം നല്‍കുന്ന ബിയോണ്ട് ഇമാജിനേഷന്‍ വിഐപി ടിക്കറ്റ് ലേലത്തില്‍ വിറ്റുപോയത് 21 കോടി 63 ലക്ഷം രൂപയ്ക്കും

MORE IN SPORTS
SHOW MORE