ഫുട്ബോള്‍ അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചു; മെസിയും അര്‍ജന്റീന ടീമും ബംഗ്ലാദേശിലേയ്ക്ക്

messi-bengladesh
SHARE

ലയണല്‍ മെസിയും അര്‍ജന്റീന ടീമും ബംഗ്ലദേശിലേയ്ക്ക്. സൗഹൃദമല്‍സരത്തിന് വേദിയാകാനുള്ള ബംഗ്ലദേശ് ഫുട്ബോള്‍ അസോസിയേഷന്റെ ക്ഷണം അര്‍ജന്റീന സ്വീകരിച്ചു. ജൂണില്‍ നടക്കുന്ന മല്‍സരത്തില്‍ എതിരാളികളെ നിശ്ചയിച്ചിട്ടില്ല. 

ഖത്തര്‍ ലോകകപ്പിനിടെ അര്‍ജന്റീനയ്ക്കായി ആര്‍ത്തുവിളിച്ച ബംഗ്ലദേശിലെ ആരാധകര്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം ബംഗ്ലദേശിലെയും കൂടെ കേരളത്തിലെയും ആരാധകര്‍ക്ക് അര്‍ജന്റീന ടീം നന്ദി പറഞ്ഞിരുന്നു. ബംഗ്ലദേശ് ഫുട്ബോള്‍ ഫെഡറേഷന്റെ ക്ഷണം സ്വീകരിച്ച് ധാക്കയില്‍ സൗഹൃദമല്‍സരത്തിനെത്താന്‍ ഒരുങ്ങുകയാണ് അര്‍ജന്റീന. ജൂണില്‍ ബങ്ങബന്ധു നാഷ്ണല്‍ സ്റ്റേഡിയത്തിലാകും മല്‍സരമെന്ന് ബംഗ്ലദേശ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്  ഖാസി സലാഹുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

എതിരാളികളാരായിരിക്കണമെന്ന കാര്യത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്.  2011ല്‍ അര്‍ജന്റീന ബംഗ്ലദേശിലെത്തിയപ്പോള്‍ സൗഹൃദമല്‍സരത്തില്‍ നേരിട്ടത് നൈജിരിയ ആയിരുന്നു. അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്കലോണിയുടെ കൂടെ തീരുമാനപ്രകാരമായിരിക്കും എതിരാളികളെ  നിശ്ചയിക്കുക.   

Messi and Argentina team to Bangladesh

MORE IN SPORTS
SHOW MORE