ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരം; സാധ്യതാ പ‍ട്ടികയില്‍ മെസ്സി മുന്നിൽ, രണ്ടാമത്...

best-fifa-best
SHARE

കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡിന് സൂപ്പർ താരം മെസ്സി തന്നെ അർഹനാകുമെന്ന് റിപ്പോര്‍ട്ട്. ഫിഫ പുറത്തു വിട്ട നോമിനി പട്ടികയുടെ പവര്‍ റാങ്കിങ്ങിൽ ഏറെ സാധ്യതയുള്ള താരം മെസ്സിയാണ്. ഖത്തർ ലോകകപ്പിൽ കിരീട നേട്ടത്തിന് പുറമെ ഗോൾഡൻ ബോള്‍ കൂടി നേടി മെസ്സി പുരസ്കാര സാധ്യതയിൽ ഏറ്റവും പ്രഥമമായി തന്നെ ഉണ്ട്. കോപ്പാ അമേരിക്ക കിരീടവും ഫൈനലിസിമ കിരീടവും മെസ്സിയുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നുണ്ട്. 

ലോകകപ്പില്‍ ഗോള്‍ഡൻ ബൂട്ട് നേടിയ കിലിയൻ എംബാപ്പെ മെസ്സിക്ക് എതിരാളി പട്ടികയില്‍ രണ്ടാമതായി ഉണ്ട്. ലോകകപ്പിലെ അസാധ്യ പ്രകടനം തന്നെയാണ് എംബാപ്പെയെ ശക്തനാക്കുന്നത്. ഫ്രാന്‍സ് സൂപ്പര്‍ താരം കരിം ബെന്‍സെമ, ബെൽജിയം താരം കെവിന്‍ ബ്രുയ്നെ, റോബോർട്ട് ലെവന്‍ഡോവ്സ്കി എന്നിവരാണ് പട്ടികയിൽ തൊട്ട് പിന്നിലുള്ളത്. ലോകകപ്പില്‍ മികച്ച മുന്നേറ്റം കാഴ്ച വച്ച മൊറോക്കോ സൂപ്പർ താരം അച്റഫ് ഹാക്കിമിയും നെയ്മാറും നിരയിലുണ്ട്. പോർച്ചുഗൽ താരം ക്രിസ്‍റ്റിയാനോ റൊണാൾഡോ പട്ടികയിൽ ഉൾപ്പെട്ടില്ല.

MORE IN SPORTS
SHOW MORE