ടിക്കറ്റ് നിരക്ക് 21.64 കോടി; വിഐപിയായി മെസി–റൊണാള്‍ഡോ പോര് കാണാം

romaldo
SHARE

ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ – ലയണല്‍ മെസി പോരാട്ടം കാണാനുള്ള ടിക്കറ്റ് 21.64 കോടി രൂപയ്ക്ക്  സ്വന്തമാക്കാനൊരുങ്ങി ആരാധകന്‍. ബിയോണ്ട് ഇമാജിനേഷന്‍ എന്ന വിഐപി ടിക്കറ്റ് ലേലത്തിലൂടെയാണ് വില്‍ക്കുന്നത്. 

അഖര്‍ വണ്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് ജനറല്‍ മനേജര്‍ മുഷ്റെഫ് അല്‍ ഗംദിയാണ് ലേലത്തില്‍ ഏറ്റവുമധികം തുകവിളിച്ച് ബിയോണ്ട് ഇമാജിനേഷന്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. മുഷ്റെഫിനെ മറികടന്ന് സ്റ്റേഡിയത്തിലെ ഏറ്റവും വിശിഷ്ടമായ ഇരിപ്പിടം നേടാന്‍ ചൊവ്വാഴ്ച വരെ സമയമുണ്ട്. മല്‍സരം കാണുന്നതിനൊപ്പം ജേതാക്കള്‍ക്കൊപ്പം വിജയാഘോഷത്തില്‍ പങ്കെടുക്കാം. ഡ്രസിങ് റൂമില്‍ പ്രവേശിക്കാം.  ക്രിസ്റ്റ്യാനോയെയും മെസിയേയും നേരില്‍ കാണാം എന്നീ ആനുകൂല്യവുമുണ്ട്. ലേലത്തിലൂടെ ലഭിക്കുന്ന തുക സന്നദ്ധപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണ് സൗദി സര്‍ക്കാരിന്റെ വിനോദവിഭാഗത്തിന്റെ തീരുമാനം. 

റിയാദില്‍ അടുത്ത വെള്ളിയാഴ്ചയാണ് മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേരെത്തുന്നത്. 2020ല്‍ യുവന്റസ് ബാര്‍സലോനയെ 3–0ന് തോല്‍പിച്ച ശേഷം ആദ്യമാണ് ക്രിസ്റ്റ്യാനോയും മെസിയും ഏറ്റുമുട്ടുന്നത്.

MORE IN SPORTS
SHOW MORE