മാര്‍ട്ടിനസിന്‍റെ പകരക്കാരന്‍ ഹാര്‍വെ റെനാര്‍ഡ്? സൗദി പരിശീലകനെ നോട്ടമിട്ട് ബെല്‍ജിയം

belgium
SHARE

റോബര്‍ട്ട് മാര്‍ട്ടിനെസ് സ്ഥാനമൊഴിഞ്ഞതോടെ പുതിയ പരിശീലകനെ സ്വന്തമാക്കാനൊരുങ്ങി ബെല്‍ജിയം ഫുട്ബോള്‍ ടീം. സൗദി അറേബ്യയുടെ  പരിശീലകന്‍ ഹാര്‍വെ റെനാര്‍ഡിനെ സ്വന്തം തട്ടകത്തിലെത്തിക്കാനാണ് ശ്രമം 

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഏക തോല്‍വി ഗ്രൂപ്പ് ഘട്ടത്തില്‍  സൗദി അറേബ്യയോടായിരുന്നു. വിശ്വ കിരീടം  മെസിയും സംഘവും സ്വന്തമാക്കിയതോടെ  ചാംപ്യമാര്‍ പരാജയമേറ്റുവാങ്ങിയ ഏക ടീമയും സൗദി മാറി. ഇതോടെ സൗദിയുടെ ഫ്രഞ്ച് പരിശീലകന്‍ ഹാര്‍വെ റെനാര്‍ഡിലേക്കായി  ലോകത്തിന്റെ കണ്ണുകള്‍. ആഫ്രിക്കന്‍ ടീമുകള്‍ക്കൊപ്പവും മികച്ച റെക്കോര്‍ഡാണ് റെനാര്‍ഡിനുള്ളത്. സാംബിയാ ഐവറികോസ്റ്റ് എന്നി ആഫ്രിക്കന്‍  ടീമുകള്‍ നേഷന്‍സ് കപ്പ് ജേതാക്കളായത് റെനാര്‍ഡിന്റെ കീഴിലാണ്.  ഈ നേട്ടം കൈവരിച്ച ഏക പരിശീലകനാണ് അദ്ദേഹം. കളത്തിനു പുറത്ത് തന്ത്രം മെനയുന്ന  പരിശീലകനെ സ്വന്തമാക്കന്‍ ബെല്‍ജിയം ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് . ഖത്തര്‍ ലോകകപ്പിന് പിന്നാലെ സ്ഥാനം ഒഴിഞ്ഞ റോബര്‍ട്ട് മാര്‍ട്ടിനെസിന് പകരക്കാരനെ കണ്ടെത്താനാണ് ബെല്‍ജിയത്തിന്റെ നീക്കം. വിഖ്യാത താരം തിയറി ഹെന്റിയുടെ പേരും ബെല്‍ജിയത്തിന്റെ പരിഗണനയിലുണ്ട്

MORE IN SPORTS
SHOW MORE