പരിശീലന സെഷൻ ആഘോഷമാക്കി ബ്രസീൽ ടീം; ടിറ്റെയ്ക്ക് കയ്യടി

family
SHARE

ദക്ഷിണ കൊറിയക്കെതിരായ മിന്നും ജയത്തിന് പിന്നാലെ പരിശീലന സെഷന്‍ കുടുംബത്തിനൊപ്പം ആഘോഷിച്ച് ബ്രസീല്‍ ടീം. നിര്‍ബന്ധിത പരിശീലനമില്ലാതിരുന്ന ഇന്നലെയാണ് കുടുംബവും താരങ്ങളോടൊപ്പം ചേര്‍ന്നത്

ദക്ഷിണകൊറിയക്കെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആവേശത്തിലാണ് ടീം ബ്രസീല്‍. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയ്ക്കെതിരെയുള്ള മല്‍സരത്തിന് മുന്നോടിയായുള്ള ആദ്യ പരിശീലന സെഷനില്‍ കുടുംബാംഗങ്ങളും താരങ്ങള്‍ക്കൊപ്പം കൂടി കുട്ടികള്‍ക്കൊപ്പം പന്തുതട്ടി താരങ്ങള്‍ പരിശീലന സെഷന്‍ ആഘോഷമാക്കി.പരിശീലകന്‍ ടിറ്റെയും കുട്ടികള്‍ക്കൊപ്പം കൂടി.  സൂപ്പര്‍ താരം നെയ്മാറും പരിശീലനത്തിനിറങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നും ഗോള്‍ നേടിയ റിച്ചാര്‍ലിസണൊപ്പം സെല്‍ഫി എടുക്കാനായിരുന്നു ആരാധകരുടെ തിരക്ക്

നേരത്തെ ടീമിലെ എല്ലാ താരങ്ങളേയും കളത്തിലിറക്കി ബ്രസീല്‍ ടീം ചരിത്രം സൃഷ്ടിച്ചിരുന്നു. താരങ്ങള്‍ക്കിടയില്‍ സ്നേഹവും കൂട്ടായ്്മയും സൃഷ്ടിച്ച പരിശീലകന്‍ ടിറ്റെയുടെ തന്ത്രങ്ങള്‍ക്ക് വലിയ കയ്യടിയാണ് ആരാധകര്‍ നല്‍കുന്നത് ഒരു ലോകകപ്പില്‍ ടീമിലെ മുഴുവന്‍ താരങ്ങളെയും കളത്തിലിറക്കുന്ന ആദ്യ ടീമായി ബ്രസീല്‍. താരങ്ങള്‍ക്കിടയില്‍ സ്നേഹവും കൂട്ടായ്്മയും സൃഷ്ടിച്ച പരിശീലകന്‍ ടിറ്റെയെ ഫുട്ബോള്‍ ലോകം വാഴ്ത്തിപ്പാടുകയാണ്.

MORE IN SPORTS
SHOW MORE