പരുക്കേറ്റ് കളം വിട്ട് നെയ്മര്‍; വരും മല്‍സരങ്ങളിലും കളിക്കുമെന്ന് പരിശീലകന്‍

neymar-brazil
SHARE

വിജയത്തിനിടയിലും നെയമര്‍ പരുക്കേറ്റ് കളം വിട്ടത് ബ്രസീലിന് ആശങ്കയായി. 48 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമേ പരുക്ക് ഗുരുതരമാണോയെന്ന് പറയാനാകുവെന്ന് ബ്രസീല്‍ പരിശീലകന്‍ റ്റിറ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീരുവച്ച കണങ്കാലുമായാണ് നെയ്മര്‍ എന്‍പതാം മിനിറ്റില്‍ മൈതാനം വിട്ടത്.  

രണ്ടാം പകുതില്‍ ലീഡെടുത്ത ശേഷമാണ് നെയ്മര്‍ പരുക്കേറ്റ് വീണത്. കര​ഞ്ഞുകൊണ്ട് കളം വിട്ട് നെയ്മര്‍ സൈഡ് ബെഞ്ചില്‍ ചികില്‍സ തേടുമ്പോള്‍ നിരാശനായി മുഖംമറച്ചിരുന്നു. ‌ നിരവധിത്തവണ പരുക്കലട്ടിയിട്ടുള്ള വലതുകാലിനാണ് ഇത്തവണയും പരുക്കേറ്റത്. മല്‍സരത്തില്‍ ഏഴുതവണയാണ് നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്. നിക്കോളാ മിലെന്‍ങ്കോവിച്ചിന്റെ ടാക്കിളാണ് നെയ്മറെ കളത്തിന് പുറത്തേയ്ക്കെത്തിച്ചത്.  24 മുതല്‍ 48 മണിക്കൂര്‍ വരെ നിരീക്ഷിച്ചശേഷമേ പരുക്ക് സംബന്ധിച്ച് വ്യക്തതവരൂവെന്ന് ബ്രീസില്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ പരിശീലകസംഘത്തെ അറിയിച്ചു. നെയ്മറുടെ ലോകകപ്പിന് അവസാനമായിട്ടില്ലെന്നും വരും മല്‍സരങ്ങളിലും കളിക്കുമെന്നാണ് പ്രതീക്ഷയെന്നും പരിശീലകന്‍ റ്റിറ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച സ്വിറ്റ്സര്‍ന്‍ഡിനെതിരെയാണ് ബ്രസീലിന്റെ അടുത്തമല്‍സരം.  2014ല്‍ നെയ്മര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു.

Story Highlights: Neymar suffers ankle sprain in brazil win

MORE IN SPORTS
SHOW MORE