
തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോള്‍ തല്‍സമയം കാണാന്‍ കൂറ്റന്‍ സ്ക്രീന്‍ ഒരുക്കി. പതിനേഴു ലക്ഷം രൂപ ചെലവിട്ട് കല്യാണ്‍ സില്‍ക്സ് ആണ് കൂറ്റന്‍ സ്ക്രീന്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയത്.
ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ കാഴ്ചകള്‍ ഇനി തൃശൂരിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് വലിയ സ്ക്രീനില്‍ കാണാം. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്ക്രീനില്‍ ഇനിയുള്ള എല്ലാ ഫുട്ബോള്‍ മല്‍സരങ്ങളും പ്രദര്‍ശിപ്പിക്കും. അര്‍ധരാത്രി നടക്കുന്ന ഫുട്ബോള്‍ മല്‍സരങ്ങള്‍ ആസ്വദിക്കാനും അനുമതിയുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് ഒരേ സമയം കൂറ്റന്‍ സ്ക്രീനില്‍ ഫുട്ബോള്‍ മല്‍സരം ആസ്വദിക്കാം. കോര്‍പറേഷനും കല്യാണ്‍ സില്‍ക്സും സംയുക്തമായാണ് കൂറ്റന്‍ സ്ക്രീന്‍ സ്ഥാപിച്ചത്.
കല്യാണ്‍ സില്‍ക്സ് ഉടമ ടി.എസ്.പട്ടാഭിരാമന്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം കാണാന്‍ ഇനി കോര്‍പറേഷന്‍ സ്റ്റേഡിയത്തിലുണ്ടാകും. സെമിഫൈനലും ഫൈനലും കാണാന്‍ ഖത്തറിലേക്ക് പോകും. രാത്രിയില്‍ നടക്കുന്ന ഫുട്ബോള്‍ മല്‍സരങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആസ്വാദകര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.